Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'റിവഞ്ച്' കഴിഞ്ഞു, ഇനി 'ഹാങ്ങോവ'! വീണ്ടും ഹിറ്റടിക്കാൻ അനിരുദ്ധ്, 'ഡിസി'  ആദ്യ ഗാനം പുറത്ത്

'റിവഞ്ച്' കഴിഞ്ഞു, ഇനി 'ഹാങ്ങോവ'! വീണ്ടും ഹിറ്റടിക്കാൻ അനിരുദ്ധ്, 'ഡിസി' ആദ്യ ഗാനം പുറത്ത്

News Malayalam 4 months ago

ചെന്നൈ: സംവിധായകൻ ലോകേഷ് കനകരാജ് നായകനായി അരങ്ങേറ്റം കുറിക്കുന്ന തമിഴ് ചിത്രമാണ് 'ഡിസി'. 'റോക്കി', 'ക്യാപ്റ്റൻ മില്ലർ', 'സാനി കായിദം' എന്നീ സിനിമകള്‍ക്ക് ശേഷം അരുണ്‍ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്.

സിനിമയുടെ ട്രെയ്‌ലർ സൗണ്ട് ട്രാക്ക്, 'രാഗാ ഓഫ് റിവഞ്ച്' ഇതിനോടകം ട്രെൻഡിങ് ആയി ലിസ്റ്റുകളില്‍ ഇടംപിടിച്ചുകഴിഞ്ഞു. ഇപ്പോഴിതാ, സിനിമയിലെ ആദ്യ സിംഗിള്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

'ഹാങ്ങോവ' എന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. ഹെയ്‌സൻബർഗ് വരികള്‍ രചിച്ചിരിക്കുന്ന പാട്ട് ആലപിച്ചിരിക്കുന്നത് അനിരുദ്ധ് ആണ്. അക്കോസ്റ്റിക് ഗിറ്റാർ - സജിത് സത്യ, അഡീഷണല്‍ ബാക്കിങ് വോക്കല്‍സ്, ഹാർമണീസ് - അർജുൻ ചാണ്ടി, അഡീഷണല്‍ റിഥം പ്രോഗ്രാമിങ് - ശശാങ്ക് വിജയ്, അഡീഷണല്‍ കീബോർഡ് & സിന്ത് പ്രോഗ്രാമിങ് - മാർഷല്‍ റോബിൻസണ്‍, അഡീഷണല്‍ കീബോർഡ് പ്രോഗ്രാമിങ് - ക്ലിന്റണ്‍ റോബിൻസണ്‍, മ്യൂസിക് അഡ്വൈസർ - അനന്തകൃഷ്ണൻ, ക്രിയേറ്റീവ് കണ്‍സള്‍ട്ടന്റ് - സജിത് സത്യ, സെഷൻ അസിസ്റ്റന്റ് - ശിവകിരണ്‍. മികച്ച പ്രതികരണമാണ് സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളില്‍ ഗാനത്തിന് ലഭിക്കുന്നത്. അനിരുദ്ധിന്റെ മറ്റൊരു വൈറല്‍ ഹിറ്റായി മാറുകയാണ് 'ഹാങ്ങോവ'.

സംഗീത് പ്രതാപ് - ഷറഫുദീൻ ചിത്രം 'ഇറ്റ്സ് എ മെഡിക്കല്‍ മിറക്കിള്‍'; മ്യൂസിക് അവകാശം സ്വന്തമാക്കി തിങ്ക് മ്യൂസിക്

വാമിഖ ഗബ്ബി, സഞ്ജന കൃഷ്ണമൂർത്തി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. സംവിധായകൻ അരുണ്‍ മാതേശ്വരൻ ആണ് തിരക്കഥ. സണ്‍ പിക്ചേഴ്സ് ആണ് 'ഡിസി' സിനിമയുടെ നിർമാണം. ജൂലൈ 31ന് ചിത്രം ആഗോളതലത്തില്‍ തിയേറ്ററുകളിലെത്തും.

അഡീഷണല്‍ സ്ക്രീൻപ്ലേ: അരുണ്‍ രഞ്ജൻ, സംഭാഷണം: അരുണ്‍ മാതേശ്വരൻ, ഫ്രാങ്ക്ളിൻ ജേക്കബ്, ഛായാഗ്രഹണം: മുകേഷ് ജി, ചിത്രസംയോജനം: ജി കെ പ്രസന്ന, അസോസിയേറ്റ് എഡിറ്റർ: ഹരീഷ് അരുണ്‍ എം, കലസംവിധാനം: കണ്ണൻ എസ്, സ്റ്റണ്ട്: പിസി സ്റ്റണ്ട്സ്, വസ്ത്രാലങ്കാരം: അരുണ്‍ മാതേശ്വരൻ, കോസ്റ്റ്യൂമർ: പെരുമാള്‍ ശെല്‍വം, ചമയം: വിനോദ് സുകുമാരൻ, സ്റ്റില്‍സ്: അമീർ, ശബ്ദലേഖനം: സിങ്ക് സിനിമാസ്, ഓഡിയോഗ്രാഫി: വിനയ് ശ്രീധർ, അറ്റ്മോസ് മിക്സ് അസിസ്റ്റന്റ്: വിഘ്നേഷ് ഗുരു (നാക്ക് സ്റ്റുഡിയോസ്), കളറിസ്റ്റ്: രംഗ, വിഷ്വല്‍ ഇഫക്‌ട്സ്: പ്രവീണ്‍ ഡി, പബ്ലിസിറ്റി ഡിസൈനർ: കബിലൻ ചെല്ലയ്യ, പ്രൊഡക്ഷൻ കണ്‍ട്രോളർ: ഡി രമേശ് കുച്ചിരായർ, കെ.ടി.എസ്. സ്വാമിനാഥൻ.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam