Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'റോളക്സ്' എപ്പോള്‍ എത്തും? മറുപടിയുമായി സൂര്യ

'റോളക്സ്' എപ്പോള്‍ എത്തും? മറുപടിയുമായി സൂര്യ

News Malayalam 3 weeks ago

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത 'വിക്രം' എന്ന ചിത്രത്തിലെ റോളക്സ് എന്ന വില്ലൻ വേഷം സൂര്യയുടെ കരിയറിലെ തന്നെ ഏറെ ശ്രദ്ധേയമായ കഥാപാത്രങ്ങളില്‍ ഒന്നാണ്.

'വിക്രം' ക്ലൈമാക്സില്‍ ഏതാനും നിമിഷങ്ങള്‍ മാത്രം പ്രത്യക്ഷപ്പെടുന്ന ഈ കഥാപാത്രത്തിന്റെ സ്റ്റാൻഡ് എലോണ്‍ ചിത്രം ലോകേഷ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, പിന്നീട് ഈ സിനിമയുടെ അപ്ഡേറ്റുകളൊന്നും പുറത്തുവന്നിരുന്നില്ല. ഇപ്പോഴിതാ, ദ ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ റോളക്സ് സിനിമയെപ്പറ്റി തുറന്നുപറഞ്ഞിരിക്കുകയാണ് സൂര്യ.

സിനിമ എപ്പോള്‍ ആരംഭിക്കുമെന്ന കാര്യത്തില്‍ തനിക്ക് വ്യക്തതയില്ലെന്ന് സൂര്യ പറഞ്ഞു. "ലോകേഷ് ഇപ്പോള്‍ എന്താണ് ചെയ്യുന്നതെന്ന് എനിക്കറിയില്ല. അദ്ദേഹം അല്ലു അർജുന്റെ ചിത്രത്തിന്റെ തിരക്കുകളിലാണ്. 'വിക്രം 2' ഉണ്ട്. എങ്കിലും അഭിമുഖങ്ങളില്‍ റോളക്സിന്റെ എഴുത്തിലാണെന്ന് അദ്ദേഹം പറയുന്നത് കേള്‍ക്കാറുണ്ട്. കാലം തീരുമാനിക്കട്ടെ," എന്നാണ് സൂര്യ പറഞ്ഞത്.

"200 ദിവസം ഷൂട്ട് ചെയ്ത സിനിമയുടെ പരാജയം, ഞാൻ പഠിച്ച വലിയ പാഠം"; തുറന്നുപറഞ്ഞ് സൂര്യ

കമല്‍ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കിയ 'വിക്രം' ഭാഷാഭേദമന്യെ സൂപ്പർ ഹിറ്റായി മാറിയിരുന്നു. ഫഹദ് ഫാസിലും വിജയ് സേതുപതിയുമാണ് ചിത്രത്തില്‍ രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 400 കോടിക്ക് മുകളിലായിരുന്നു സിനിമയുടെ ആഗോള ഗ്രോസ് കളക്ഷൻ. കേരളത്തില്‍ നിന്ന് 50 കോടിക്ക് അടുത്ത് കളക്ഷനും ചിത്രം സ്വന്തമാക്കിയിരുന്നു. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ആരംഭ ചിത്രം കൂടിയായിരുന്നു 'വിക്രം'.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam