Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സൈക്കോളജിക്കല്‍ ത്രില്ലര്‍! 'ദ തേര്‍ഡ് മര്‍ഡര്‍' ഒക്ടോബര്‍ രണ്ടിന് തിയേറ്ററുകളില്‍

സൈക്കോളജിക്കല്‍ ത്രില്ലര്‍! 'ദ തേര്‍ഡ് മര്‍ഡര്‍' ഒക്ടോബര്‍ രണ്ടിന് തിയേറ്ററുകളില്‍

News Malayalam 2 hrs ago

പ്രേക്ഷകപ്രശംസയും നിരൂപകപ്രശംസയും നേടിയ 'റോയ്‌', 'അരികില്‍ ഒരാള്‍', 'ചാപ്‌റ്റേഴ്‌സ്', 'വൈ' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സുനില്‍ ഇബ്രാഹിം സംവിധാനം ചെയ്യുന്ന ചിത്രം 'ദ തേർഡ് മർഡർ' റിലീസ് തീയതി പുറത്ത്.

ഒക്ടോബർ രണ്ടിന് ചിത്രം തിയേറ്ററുകളിലേക്കെത്തും. സൈക്കോളജിക്കല്‍ ത്രില്ലർ ജോണറില്‍ ഒരുങ്ങിയ ചിത്രം സ്വർണാലയ സിനിമാസിന്റെ ബാനറില്‍ സുദർശനൻ കാഞ്ഞിരംകുളമാണ് നിർമിക്കുന്നത്.

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട്, ജോണി ആന്റണി, ജിബിൻ ഗോപിനാഥ്, ആനന്ദ് മന്മഥൻ, മണികണ്ഠൻ പട്ടാമ്പി, റിയാസ് നർമ്മകല, സജല്‍ സുദർശനൻ, അനന്യ, ലിയോണ ലിഷോയ്, ഫറാ ഷിബിലാ എന്നിവരാണ്‌ 'ദ തേർഡ് മർഡറി'ലെ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. സ്വർണലയ സിനിമാസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത്.

ടാക്സി വിളിയടോ...! 'തേന്മാവിൻ കൊമ്പത്ത്' റീ റിലീസ് തീയതി പുറത്ത്

'ദ തേർഡ് മർഡറി'ന്റെ അണിയറപ്രവർത്തകർ ഇവരാണ്:

ഛായാഗ്രഹണം: സ്വരൂപ് ഫിലിപ്പ്, എഡിറ്റർ: വി. സാജൻ, കഥ: എം. എസ്. ഫൈസല്‍ ഖാൻ,സംഗീതം & പശ്ചാത്തല സംഗീതം: മെജോ ജോസഫ്,പ്രോജക്‌ട് ഡിസൈനർ: ഷിജു തമീൻസ്,എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: അരുണ്‍ വി. എസ്., മനാഫ് വള്ളക്കടവ്, പ്രൊഡക്ഷൻ കണ്‍ട്രോളർ: ഡിക്സണ്‍ പൊടുത്താസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സുഹൈല്‍ ഇബ്രാഹിം, അസോസിയേറ്റ് ഡയറക്ടേഴ്സ്: എം. ആർ. വിബിൻ, ഷമീർ എസ്, പ്രൊഡക്ഷൻ കോർഡിനേറ്റർ: ജിൻസ് ഭാസ്കർ,പ്രൊഡക്ഷൻ ഡിസൈൻ: എം. ബാവ, മേക്കപ്പ്: അമല്‍ ചന്ദ്രൻ, സൗണ്ട് ഡിസൈൻ: എ. ബി. ജുബിൻ, സൗണ്ട് മിക്സിങ് : വിനോദ് പി ശിവറാം, കോസ്റ്റ്യൂംസ്: അക്ഷയ പ്രേംനാഥ്, ഡി.ഐ. പ്രൊഡ്യൂസർ: രമേഷ് സി. പി, വി.എഫ്.എക്സ്: ഐ. വി. എഫ്.എക്സ്, കൊച്ചി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്:പ്രവീണ്‍ എടവണ്ണപ്പാറ, ദിലീപ് കോതമംഗലം,സ്റ്റില്‍സ്: ഷാലു പേയാട്, പബ്ലിസിറ്റി: ഫണല്‍മീഡിയ, ദുബായ്, പിആർഒ: പ്രതീഷ് ശേഖർ.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam