Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
"സല്‍മാൻ ഖാന് ഒപ്പം ഇനി പ്രവര്‍ത്തിക്കില്ല"; കാരണം വെളിപ്പെടുത്തി നിര്‍മാതാവ്

"സല്‍മാൻ ഖാന് ഒപ്പം ഇനി പ്രവര്‍ത്തിക്കില്ല"; കാരണം വെളിപ്പെടുത്തി നിര്‍മാതാവ്

News Malayalam 2 months ago

ബോളിവുഡ് താരം സല്‍മാൻ ഖാന് ഒപ്പം ഇനി ഒരു ചിത്രമുണ്ടാകില്ലെന്ന് വ്യക്തമാക്കി നിർമാതാവ് വിവേക് വാസ്വാനി. 'പത്തർ കെ ഫൂല്‍' എന്ന ചിത്രത്തിലാണ് ഇരുവരും അവസാനം ഒരുമിച്ച്‌ പ്രവർത്തിച്ചത്.

വിക്കി ലാല്‍വാനിയുടെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഇതിന്റെ കാരണം നിർമാതാവ് തുറന്നുപറഞ്ഞു.

സെറ്റിലെ അച്ചടക്കമില്ലായ്മയോട് തനിക്ക് പൊരുത്തപ്പെടാൻ കഴിയില്ലെന്ന് വിവേക് വാസ്വാനി പറഞ്ഞു. മദ്യപാനവും അച്ചടക്കമില്ലാത്ത പെരുമാറ്റവുമുള്ള അന്തരീക്ഷത്തില്‍ ജോലി ചെയ്യാൻ താൻ താല്‍പ്പര്യപ്പെടുന്നില്ലെന്ന് വിവേക് വ്യക്തമാക്കി.

"മദ്യപാനമുള്ള ഒരിടത്ത് എനിക്ക് ജോലി ചെയ്യാൻ കഴിയില്ല. ആളുകള്‍ മദ്യപിക്കുകയും അച്ചടക്കമില്ലാതെ പെരുമാറുകയും ചെയ്യുന്നിടത്ത് എനിക്ക് പ്രവർത്തിക്കാനാകില്ല. സഞ്ജയ് ലീല ബൻസാലിയുടെയോ സൂരജ് ബർജാത്യയുടെയോ സിനിമകളില്‍ കാണുന്ന സല്‍മാനെ എനിക്ക് ലഭിക്കുകയാണെങ്കില്‍, ഞാൻ തീർച്ചയായും അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കും. കാരണം അവർക്കൊപ്പം സല്‍മാൻ അച്ചടക്കമുള്ള, ഉന്നത നിലവാരം പുലർത്തുന്ന പ്രൊഫഷണലാണ്. തന്റെ പരമാവധി അവർക്കായി അദ്ദേഹം നല്‍കും. ഞാൻ സല്‍മാനോടൊപ്പം പ്രവർത്തിക്കുകയാണെങ്കില്‍ അദ്ദേഹത്തിന് ഏറ്റവും മികച്ചത് നല്‍കാനാണ് ഞാൻ ആഗ്രഹിക്കുന്നത്," വിവേക് പറയുന്നു.

രണ്‍ബീർ കപൂറിന് 150 കോടി, യഷിന് 100 കോടി; 'രാമായണ' താരങ്ങളുടെ പ്രതിഫലം എത്ര?

"ആദിത്യ ചോപ്ര, സഞ്ജയ് ലീല ബൻസാലി, സൂരജ് ബർജാത്യ തുടങ്ങിയ ചില സംവിധായകർക്കൊപ്പം സല്‍മാൻ നിയന്ത്രണവിധേയനാണ്. അവർക്കൊപ്പം അദ്ദേഹം അച്ചടക്കം പാലിക്കുന്നു. സല്‍മാന്റെ പേരില്‍ സിനിമ ചെയ്യുന്നവരല്ല ഇവർ. വലിയ ബാനറുകള്‍ ആയതുകൊണ്ട് തന്നെ അവർക്കും അർഹമായ ബഹുമാനം ലഭിക്കുന്നുണ്ട്. അവർ സിനിമയില്‍ ഇടപെടലുകള്‍ അനുവദിക്കില്ല. അവർക്ക് സല്‍മാൻ എന്ന താരത്തെയല്ല, മറിച്ച്‌ സല്‍മാൻ എന്ന നടനെയാണ് ആവശ്യം. എനിക്ക് അച്ചടക്കമില്ലായ്മ ഒട്ടും താല്‍പ്പര്യമില്ല." നിർമാതാവ് കൂട്ടിച്ചേർത്തു.

'ധുരന്ധർ: ദ റിവഞ്ച്' ആഗോള ഗ്രോസ് 1500 കോടി; ഇന്ത്യയിലെ കളക്ഷൻ 1000 കോടിയിലേക്ക്

വിവേക് വാസ്വാനിയും ജി.പി. സിപ്പിയും ചേർന്ന് നിർമിച്ച ആക്ഷൻ ചിത്രം 'പത്തർ കെ ഫൂല്‍' 1991ലാണ് റിലീസ് ആയത്. ആനന്ദ് ബലാനിയായിരുന്നു സംവിധാനം. രവീണ ടണ്ടൻ നായികയായി എത്തിയ ആദ്യ ചിത്രമായിരുന്നുവിത്. ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ റോളിലാണ് ചിത്രത്തില്‍ സല്‍മാൻ എത്തിയത്. സല്‍മാന്റെ പിതാവും പ്രശസ്ത തിരക്കഥാകൃത്തുമായ സലിം ഖാൻ ആയിരുന്നു സിനിമയുടെ തിരക്കഥ. 1991ലെ ഏറ്റവും അധികം കളക്ഷൻ നേടിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു 'പത്തർ കെ ഫൂല്‍'.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam