തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറില്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മണിക്കൂറില്‍ 40 കിലോമീറ്റർ വേഗതയില്‍ ശക്തമായ കാറ്റിനാണ് സാധ്യത. അതേസമയം സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്ന് നാല് മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ആലപ്പുഴ ചെങ്ങന്നൂരില്‍ വെള്ളക്കെട്ടില്‍ വീണ യുവാവാണ് മരിച്ചത്. പാണ്ടനാട് സ്വദേശി ശിവദാസ് ആണ് മരിച്ചത്. പാർക്ക് ചെയ്തിരുന്ന വാഹനം വെള്ളക്കെട്ടില്‍ ആണോ എന്ന് അറിയാനായിരുന്നു ഇയാള്‍ ഇന്നലെ രാത്രിയില്‍ പോയത്. ഇന്ന് രാവിലെ വെള്ളക്കെട്ടില്‍ വീണ് കിടക്കുന്ന നിലയിലാണ് ശിവദാസിൻ്റെ മൃതദേഹം കണ്ടെത്തിയത്.
പാണക്കാട് മണ്ണിടിച്ചില്‍; അനുമതി ഇല്ലാതെ മണ്ണെടുത്തതില്‍ സ്ഥലം ഉടമക്കെതിരെ നോട്ടീസ്മണർകാടില് ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. മണർകാട് പറമ്പുകര സ്വദേശി ശരണിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകി പോകുന്നത് പിടിക്കാൻ ശ്രമിക്കുന്നതിനിടയില്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.
രാജഗിരിയില്‍ കാണാതായ രാജേഷിനായി കാര്യങ്കോട് പുഴയില്‍ തിരച്ചില്‍ തുടരുകയാണ്. രക്ഷാപ്രവർത്തനത്തിനിടെയാണ് രാജേഷിനെ കാണാതായത്. പേരാവൂർ തൊണ്ടിയില്‍ പാലത്തിന് സമീപം കാണാതായ ഹനീഫയെയും കണ്ടെത്താനായില്ല. വയനാട്ടില്‍ നിന്നുള്ള 12 അംഗ തുർക്കി സംഘവും തിരച്ചില്‍ നടത്തുകയാണ്.
കാസർഗോഡ് ജില്ലയില്‍ കടലാക്രമണം രൂക്ഷം; തീരസംരക്ഷണത്തിന് പദ്ധതി ആവിഷ്കരിക്കുന്നില്ലെന്ന് ജനങ്ങള്‍
