ഡല്‍ഹി: ജന്തർമന്തറിനെ ഔദ്യോഗിക പ്രതിഷേധ വേദി പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ഡല്‍ഹി പൊലീസ് നടപടിക്കെതിരെ രൂക്ഷവിമർശനവുമായി കോക്രോച്ച് ജനതാ പാർട്ടി രംഗത്ത്.
ജനങ്ങളുടെ മൗലികാവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റം ആണിതെന്നും ഏകാധിപത്യ പ്രവണതയുടെ ഭാഗമായാണ് ഈ തീരുമാനമെന്നും സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയും സഹ കണ്‍വീനർ സൗരവ് ദാസും പറഞ്ഞു. ആരോടും യാതൊരുവിധ മുൻകൂർ കൂടിയാലോചനകളും നടത്താതെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഈ ഏകപക്ഷീയമായ തീരുമാനം കൈക്കൊണ്ടതെന്ന് സിജെപി നേതാക്കള്‍ വിമർശിച്ചു.
സർക്കാരിൻ്റെ ഇത്തരം നീക്കങ്ങള്‍ക്കെതിരെ എക്സിലൂടെയാണ് സിജെപി നേതാക്കള്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയത്. ജന്തർമന്തിറിനെ ഔദ്യോഗിക സമരവേദിയല്ലാതാക്കി മാറ്റിയ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാജ്യത്തെ ജനാധിപത്യത്തെയും പൂർണ്ണമായി ഇല്ലാതാക്കുമെന്നും സർക്കാരിൻ്റെ പ്രശ്നം സമരവേദിയല്ല മറിച്ച് ജനങ്ങളുടെ പ്രതിഷേധ സ്വരമാണെന്നും അഭിജീത് ദിപ്കെ അഭിപ്രായപ്പെട്ടു.
ഡല്‍ഹിയില്‍ അപ്രതീക്ഷിത സമരവുമായി സുപ്രീം കോടതി, ഹൈക്കോടതി അഭിഭാഷകർ; വീഡിയോജന്തർമന്തിർ ഇന്ത്യയിലെ ജനങ്ങളുടെ സ്വത്താണെന്നും ഈ ഏകപക്ഷീയമായ നടപടി അംഗീകരിക്കില്ലെന്നും സൗരവ് ദാസ് പ്രതികരിച്ചു. വരും ദിവസങ്ങളില്‍ രാജ്യം മുഴുവൻ ജന്തർമന്തറായി മാറുമെന്നും പ്രതിഷേധങ്ങള്‍ ശക്തമായി തുടരുമെന്നും സിജെപി നേതൃത്വം മുന്നറിയിപ്പ് നല്‍കി.
ജന്തർമന്തറില്‍ ഇനി പ്രതിഷേധമില്ല; ഡല്‍ഹിയില്‍ 3 പുതിയ സമരവേദികള്‍
ഡല്‍ഹിയില്‍ നടക്കുന്ന ജനകീയ പ്രതിഷേധങ്ങളെ നിയന്ത്രിക്കാനും തടയാനും ലക്ഷ്യമിട്ടുള്ള സുപ്രധാന നീക്കമാണ് ദില്ലി പോലീസിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായത്. പതിറ്റാണ്ടുകളായി ദില്ലിയിലെ സമര കേന്ദ്രമായിരുന്ന ജന്തർമന്തറിനെ ഔദ്യോഗിക പ്രതിഷേധ വേദികളുടെ പട്ടികയില്‍ നിന്ന് ദില്ലി പോലീസ് ഒഴിവാക്കി. ജന്തർ മന്തറിന് പകരം പ്രക്ഷോഭങ്ങള്‍ക്കായി ദില്ലിയില്‍ മൂന്ന് പുതിയ കേന്ദ്രങ്ങള്‍ അനുവദിച്ചിട്ടുണ്ട്.
ഇത് ഇന്ത്യയുടെ പ്രതിഷേധ ജ്വാല; സുപ്രീം കോടതിയിലേക്ക് 'ചലോ ദില്ലി' മാർച്ചുമായി ഇൻഡ്യ സഖ്യംരാംലീല മൈതാൻ, ബുരാരി ഗ്രൗണ്ട്, ഈസ്റ്റ് ഡല്‍ഹിയിലെ സിബിഡി ഗ്രൗണ്ട് എന്നിവയാണ് പുതുതായി അനുവദിച്ച സമരവേദികള്‍. പ്രതിഷേധങ്ങള്‍ തടസമില്ലാതെ നടത്താൻ ബദല്‍ വേദികള്‍ പരിഗണിക്കണമെന്ന് സുപ്രീം കോടതി അടുത്തിടെ നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ സമിതി നല്‍കിയ ശുപാർശ കൂടി പരിഗണിച്ചാണ് ഡല്‍ഹി പൊലീസിന്‍റെ സുപ്രധാന തീരുമാനം.
പ്രതിഷേധ വേദികള്‍ പുനഃക്രമീകരിച്ചു കൊണ്ട് 2022 ഏപ്രില്‍ 28ലെ മുൻ ഉത്തരവാണ് പൊലീസ് ഇപ്പോള്‍ ഭാഗികമായി ഭേദഗതി ചെയ്തത്. പ്രധാന സർക്കാർ ഓഫീസുകളും പാർലമെൻ്റും സ്ഥിതി ചെയ്യുന്ന മേഖലകളില്‍ നിന്നുമുള്ള ഈ വേദി മാറ്റം പ്രതിപക്ഷ പ്രക്ഷോഭങ്ങളുടെ നിശബ്ദമാക്കാനുള്ള തന്ത്രമാണെന്ന വിമർശനം ശക്തമാണ്.

