" ഈ ചിത്രം ഒടുവില്‍ പ്രേക്ഷകരിലേക്ക് എത്തിയതില്‍ എനിക്ക് സന്തോഷവും ആശ്വാസവുമുണ്ട്.
പലരും ഇത് ഇതിനകം തന്നെ ഡൗണ്‍ലോഡ് ചെയ്ത് കഴിഞ്ഞിട്ടുണ്ടാകും. ഒരിക്കല്‍ എന്തെങ്കിലും ഓണ്‍ലൈനില്‍ എത്തിയാല്‍, അത് പിന്നീട് ഒരിക്കലും ഇല്ലാതാകില്ല," ഗായകനും നടനുമായ ദില്‍ജിത്ത് ദൊസാഞ്ചിന്റെ വാക്കുകളാണ്. ദില്‍ജിത്തിനെ നായകനാക്കി ഹണി ട്രെഹാൻ സംവിധാനം ചെയ്ത ഒരു ചിത്രം കുറച്ച് ദിവസം മുൻപാണ് ഒടിടിയില്‍ റിലീസ് ചെയ്തത് - 'സത്ലജ്'. സീ 5 പ്ലാറ്റ്‌ഫോമില്‍ പുറത്തുവന്ന സിനിമയ്ക്ക് 48 മണിക്കൂർ മാത്രമായിരുന്നു ആയുസ്.
വെറും 48 മണിക്കൂർ! ഇപ്പോള്‍ സീ5ല്‍ ചിത്രം തിരയുന്നവർ കാണുക 'നിങ്ങളുടെ പ്രദേശത്ത് ഈ ഉള്ളടക്കം ലഭ്യമല്ല' എന്ന സന്ദേശമാകും. രാജ്യത്ത് അടുത്തിറങ്ങിയ മികച്ച ബയോപ്പിക്കുകളില്‍ ഒന്ന് ഇന്ത്യയില്‍ ഇന്ന് ലഭ്യമല്ല. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഭരണകൂടം അത് നീക്കം ചെയ്തിരിക്കുന്നു. വീഡിയോ കാണാം

