Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സൗദി ദമാമിലെ ഹൂതി ആക്രമണം; ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു, മരണം ചികിത്സയിലിരിക്കെ

സൗദി ദമാമിലെ ഹൂതി ആക്രമണം; ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു, മരണം ചികിത്സയിലിരിക്കെ

News Malayalam 11 hrs ago

റിയാദ്: സൗദി അറേബ്യയിലെ ദമാമിലെ ഹൂതി ആക്രമണത്തില്‍ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ കഴിഞ്ഞ ദിവസം ഉണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ ഇരിക്കേയാണ് മരിച്ചത്.

നേരത്തെ പ്രവാസിയായ ഒരാള്‍ കൊല്ലപ്പെടുകയും എട്ടുപേർക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സ്ഥിരീകരണം പുറത്തുവന്നിരുന്നു. പരിക്കേറ്റവരിലും രണ്ട് ഇന്ത്യക്കാരുണ്ട്.

പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ചിലരുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ടുകള്‍. സുരക്ഷാ ഭീഷണി കണക്കിലെടുത്ത് സൗദിയിലുള്ള നയതന്ത്ര ഉദ്യോഗസ്ഥരോടും കുടുംബങ്ങളോടും അവിടെ നിന്ന് മാറാൻ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നിർദേശം നല്‍കിയിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ വിമാനങ്ങള്‍ വഴി തിരിച്ച്‌ വിട്ടിരിക്കുകയാണ്.

സൗദിയിലെ എണ്ണപ്പാടത്തിന് നേരെ ഹൂതി ആക്രമണം; രണ്ട് പേർ കൊല്ലപ്പെട്ടു, ഇന്ത്യക്കാരന് പരിക്ക്

അതേസമയം സൗദി അറേബ്യയിലെ ശൈബ എണ്ണപ്പാടത്തിന് നേരെ ഉണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ ഒരു ഇന്ത്യൻ പൗരന് പരിക്കേറ്റു. ആക്രമണത്തില്‍ രണ്ട് പ്രവാസികള്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. ഫിലിപ്പീൻസ്, നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഓരോ പൗരന്മാരാണ് ദാരുണമായി മരിച്ചത്. പരിക്കേറ്റ ഇന്ത്യൻ പൗരന് ആവശ്യമായ ചികിത്സ നല്‍കിവരുന്നു.

പാകിസ്ഥാൻ പൗരനും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ബുധനാഴ്ച രാവിലെ ശൈബ എണ്ണപ്പാടത്തെ സംസ്കരണ കേന്ദ്രം ലക്ഷ്യമിട്ടെത്തിയ ഡ്രോണ്‍ സൗദി വ്യോമ പ്രതിരോധ സംവിധാനം വായുവില്‍ വച്ചുതന്നെ തകർത്തിരുന്നു. എന്നാല്‍, തകർന്നുവീണ ഡ്രോണിന്‍റെ അവശിഷ്ടങ്ങള്‍ പതിച്ചാണ് ഈ അപകടമുണ്ടായതെന്ന് സൗദി ഊർജ്ജ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam