Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ശനിയാഴ്ചത്തെ പ്രതിഷേധ മാര്‍ച്ച്‌ പിൻവലിച്ച്‌ സിജെപി; പ്രവര്‍ത്തകര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കി

ശനിയാഴ്ചത്തെ പ്രതിഷേധ മാര്‍ച്ച്‌ പിൻവലിച്ച്‌ സിജെപി; പ്രവര്‍ത്തകര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കി

News Malayalam 1 week ago

ല്‍ഹി: പ്രക്ഷോഭകർക്കെതിരെയുള്ള കേസുകള്‍ പിൻവലിക്കുന്നതിന് കേന്ദ്ര സർക്കാർ നടപടികള്‍ ആരംഭിച്ച സാഹചര്യത്തില്‍ ശനിയാഴ്ചത്തെ പ്രതിഷേധ മാർച്ച്‌ പിൻവലിച്ചതായി സിജെപി ഔദ്യോഗികമായി അറിയിച്ചു.

സിജെപി വക്താവ് സൗരവ് ദാസാണ് ഇക്കാര്യം സുപ്രീംകോടതിയെ നേരിട്ട് അറിയിച്ചത്. സർക്കാർ ഇടപെ‌ടലുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും സൗരവ് ദാസ് പറഞ്ഞു.

ജീവനൊടുക്കിയവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കിയെന്ന് കേന്ദ്രം അറിയിച്ചു. സുപ്രീംകോടതിയില്‍ കേന്ദ്രം തീരുമാനം അറിയിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചിന് മുന്നിലാണ് സൗരവ് ദാസ് ഹാജരായത്. സിജെപിയുടെ ഔദ്യോഗിക പ്രസ്താവന കോടതിയില്‍ വായിച്ച സൗദവ്, കേസ് പിൻവലിക്കലുമായി ബന്ധപ്പെട്ട് കേന്ദ്രം സ്വീകരിച്ച അനുകൂല തീരുമാനങ്ങളെ തുടർന്നാണ് മാർച്ച്‌ റദ്ദാക്കുന്നതെന്ന് വ്യക്തമാക്കി.

ഓടുന്ന ബസില്‍ 16കാരിയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവം; ബസ് സഞ്ചരിച്ച 43 കിലോമീറ്റർ പാതയില്‍ നിരീക്ഷണ സംവിധാനങ്ങളില്ലെന്ന് ആക്ഷേപം

അതേസമയം ഡല്‍ഹി. മഹാരാഷ്ട്ര, ബിഹാര്‍, അസം, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ കേസുകള്‍ കേന്ദ്രസർക്കാർ റദ്ദാക്കി. കേന്ദ്ര സര്‍ക്കാരിൻ്റെ ഹര്‍ജിയില്‍ സുപ്രീംകോടതിയുടേതാണ് നടപടി. ക്രിമിനല്‍ പശ്ചാത്തലം ഉള്ള 2873 പേര്‍ക്കെതിരായ കേസുകള്‍ തുടരുമെന്നും കോടതി വ്യക്തമാക്കി.

"ഭീകരത തുടച്ചു മാറ്റുന്നതില്‍ ഇരട്ടത്താപ്പ് പാടില്ല"; ഷാങ്ഹായ് ഉച്ചകോടിയില്‍ ശക്തമായ നിലപാടുമായി പ്രധാനമന്ത്രി നരേന്ദ്രമോദി
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam