Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സിഎംആര്‍എല്‍ എക്‌സാലോജിക് കേസ്;  വീണക്കെതിരെ കൂടുതല്‍ തെളിവുകളുമായി ഇഡി

സിഎംആര്‍എല്‍ എക്‌സാലോജിക് കേസ്; വീണക്കെതിരെ കൂടുതല്‍ തെളിവുകളുമായി ഇഡി

News Malayalam 14 hrs ago

കൊച്ചി: സിഎംആർഎല്‍ എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വീണക്കെതിരായ കൂടുതല്‍ നിർണായക തെളിവുകള്‍ ഇഡിക്ക് ലഭിച്ചു.

ഇൻവോയ്‌സ്‌ ഇല്ലാതെ വീണ സിഎംആർഎല്ലില്‍ നിന്ന് ലക്ഷങ്ങള്‍ കൈപ്പറ്റി. 2017 ജനുവരി മുതല്‍ ഒക്ടോബർ വരെയുള്ള കാലയളവില്‍ 45 ലക്ഷം രൂപയാണ് വീണ കൈപ്പറ്റിയത്.

വീണയുടെ പങ്കാളിത്തമുള്ള കമ്പനിയായ ലേക്‌ ഇന്ത്യ കോർപ്പറേഷനെ കേന്ദ്രീകരിച്ചും ഇഡി കൂടുതല്‍ അന്വേഷണം വ്യാപിപ്പിച്ചു. ഈ കമ്പനിയുടെ അക്കൗണ്ടിലുണ്ടായിരുന്ന 15.5 ലക്ഷം രൂപ ഇഡി മരവിപ്പിച്ചിരുന്നു. സിഎംആർഎല്ലിൻ്റെ തട്ടിപ്പ് രീതിയും ഇഡിയുടെ റിപ്പോർട്ടിലുണ്ട്.

കെഎസ്‌ആർടിസിയില്‍ സ്വകാര്യവല്‍ക്കരണത്തിന് നീക്കം; ഉത്സവ സീസണുകളില്‍ വെറ്റ് ലീസ് അടിസ്ഥാനത്തില്‍ ബസുകള്‍ വാടകയ്ക്ക് എടുക്കും

ചരക്ക് നീക്കത്തിൻ്റെ ചിലവെന്ന പേരില്‍ ട്രാൻസ്പോർട്ടർമാരുടെ അക്കൗണ്ടിലേക്ക് പണം കൈമാറും. പിന്നാലെ അക്കൗണ്ടില്‍ നിന്ന് പണം പിൻവലിച്ച്‌ സിഎംആർഎല്ലിൻ്റെ ഉന്നത ഉദ്യോഗസ്ഥർക്ക് തിരികെ നല്‍കും. ഇതിന് ട്രാൻസ്പോർട്ടർമാർക്ക് ലഭിക്കുക ഏഴ് ശതമാനം കമ്മീഷനാണെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്. ട്രാൻസ്പോർട്ടർമാരെ ചോദ്യം ചെയ്തതില്‍ നിന്നാണ് പ്രധാനപ്പെട്ട വിവരങ്ങള്‍ ഇഡിക്ക് ലഭിച്ചതെന്നാണ് റിപ്പോർട്ട്.

പിണറായി വിജയൻ്റെ മകള്‍ വീണയുടെ ഉടമസ്ഥതയിലുള്ള ഐടി കമ്പനിയായ എക്സാലോജിക് സൊല്യൂഷന്‍സും കരിമണല്‍ ഖനന കമ്പനിയായ സിഎംആര്‍എല്‍ കമ്പനിയും ഉള്‍പ്പെട്ടതാണ് സിഎംആർഎല്‍-എക്സാലോജിക് കേസ്. ചെയ്യാത്ത സേവനത്തിന് സിഎംആര്‍എല്‍ വലിയ തുക വീണയുടെ കമ്പനിക്ക് പ്രതിഫലം നല്‍കിയെന്നാണ് അന്വേഷണ ഏജൻസികളുടെ ആരോപണം. ആദായ നികുതി സെറ്റില്‍മെൻ്റ് ബോര്‍ഡിൻ്റെ കണ്ടെത്തലിനെ തുടര്‍ന്നാണ് കേസില്‍ ഇ.ഡി അന്വേഷണം ആരംഭിച്ചത്.

"ശശിധരൻ കർത്തയുടെ മൊഴി മാധ്യമ സൃഷ്ടി"; രേഖ ഉണ്ടെങ്കില്‍ കാണിച്ചു കൊള്ളട്ടെയെന്ന് പിണറായി വിജയൻ
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam