Dailyhunt
സിനിമ സെന്‍സര്‍ ചെയ്യണമെങ്കില്‍ ഐസിസി റിപ്പോര്‍ട്ട് നിര്‍ബന്ധം; സെറ്റുകളില്‍ കര്‍ശന പരിശോധന: ഫിലിം ചേംബര്‍

സിനിമ സെന്‍സര്‍ ചെയ്യണമെങ്കില്‍ ഐസിസി റിപ്പോര്‍ട്ട് നിര്‍ബന്ധം; സെറ്റുകളില്‍ കര്‍ശന പരിശോധന: ഫിലിം ചേംബര്‍

News Malayalam 2 weeks ago

കേരളത്തിലെ മുഴുവന്‍ സിനിമാ സെറ്റുകളിലും ഇന്റേര്‍ണല്‍ കംപ്ലയിന്റ്‌സ് കമ്മിറ്റി രൂപീകരിച്ചെന്ന് ഫിലിം ചേംബര്‍.

ഇത് മോണിറ്റര്‍ ചെയ്യാന്‍ ഫിലിം ചേംബറിന്റെ കീഴില്‍ ഐസിസി മോണിറ്ററിംഗ് കമ്മിറ്റിയുണ്ടെന്നും സെറ്റിലെ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി മിനുട്‌സ് തയ്യാറാക്കി ഇന്റേര്‍ണല്‍ കംപ്ലയിന്റ്‌സ് കമ്മിറ്റി മോണിറ്ററി കമ്മിറ്റിയെ അറിയിക്കാനുള്ള തീരുമാനമെടുത്തെന്നും ഐസിസി റിപ്പോര്‍ട്ട് ലഭിക്കാതെ സിനിമയ്ക്ക് സെന്‍സറിങ്ങിനുള്ള അനുമതി ലഭിക്കില്ലെന്നും ഫിലിം ചേംബര്‍ ഭാരവാഹികള്‍ അറിയിച്ചു.

സംവിധായകന്‍ , നിര്‍മ്മാതാവ് പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് തുടങ്ങിയവര്‍ ഐസിയില്‍ ഉണ്ടാകില്ല. സെറ്റുകളില്‍ പരിശോധന തുടരുമെന്നും സുരേഷ് കുമാര്‍ പറഞ്ഞു. മലയാള സിനിമയിലെ ഒന്‍പത് സംഘടനകളുടെ യോഗത്തിലാണ് തീരുമാനം.

MELODIA |കൊച്ചിക്കാരുടെ ഭായ്; മെഹബൂബ് @ 100

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന ലൈംഗികാതിക്രമം (തടയല്‍, പരിഹാരം) നിയമം 2013 പ്രകാരമാണ് ആഭ്യന്തര പരാതി പരിഹാര സമിതി അഥവാ ഇന്റേര്‍ണല്‍ കംപ്ലയിന്റ്‌സ് കമ്മിറ്റി രൂപീകരിക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam