Dailyhunt
സ്മാര്‍ട്ട് ആവാതെ പാടം എസ്കെവി എല്‍പി സ്കൂള്‍; ഇപ്പോഴും പ്രവര്‍ത്തിക്കുന്നത് ടിൻ ഷീറ്റ് കൊണ്ടുള്ള മേല്‍ക്കൂരയില്‍

സ്മാര്‍ട്ട് ആവാതെ പാടം എസ്കെവി എല്‍പി സ്കൂള്‍; ഇപ്പോഴും പ്രവര്‍ത്തിക്കുന്നത് ടിൻ ഷീറ്റ് കൊണ്ടുള്ള മേല്‍ക്കൂരയില്‍

News Malayalam 1 week ago

ത്തനംതിട്ട: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് ലംഘിച്ച്‌ ഇപ്പോഴും ടിൻ ഷീറ്റ് കൊണ്ടുള്ള മേല്‍ക്കൂരയില്‍ പ്രവർത്തിക്കുന്ന ഒരു സ്കൂള്‍ ഉണ്ട് ജില്ലയില്‍.

കലഞ്ഞൂർ പാടത്തുള്ള സർക്കാർ എല്‍പി സ്കൂളിന് അതുകൊണ്ട് തന്നെ ഇത്തവണ ഫിറ്റ്നസ് കിട്ടുമോ എന്ന് പോലും സംശയമാണ്. പതിറ്റാണ്ടുകള്‍ പഴക്കമുള്ള പഴയ കെട്ടിടം പൊളിച്ച്‌ നീക്കി പുതിയത് പണിയുമെന്ന സർക്കാർ വാഗ്ദാനവും വെള്ളത്തില്‍ വരച്ച വരയായി. സ്കൂള്‍ മുറ്റത്ത് അപകടാവസ്ഥയില്‍ നില്‍ക്കുന്ന കൂറ്റൻ മരം മുറിച്ചുനീക്കാനും ഇതുവരെ നടപടി ആയില്ല.

സ്കൂളില്‍ നല്ല കെട്ടിടവും കളിസ്ഥലവും മേല്‍ക്കൂരയും എല്ലാം വേണമെന്നാണ് രണ്ടാം ക്ലാസുകാരി നിഹാന നിഷാദിന്റെ ആഗ്രഹം. നിഹാനയെ പോലെയുള്ള ഒരുപാട് കുരുന്നുകളുടെ ആഗ്രഹമാണ് ഇങ്ങനെ എങ്ങുമെത്താതെ കിടക്കുന്നത്. രണ്ടു വർഷത്തിനകം അത്തരത്തിലുള്ള മേല്‍ക്കൂരകള്‍ മാറ്റി സ്ഥാപിക്കണമെന്നായിരുന്നു നിർദേശം. ഏഴു വർഷങ്ങള്‍ക്കിപ്പുറവും ഇവിടെ മാറ്റമൊന്നുമില്ല.

എക്സൈസ് കമ്മീഷണറായി ഐഎഎസ് ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന കേന്ദ്ര ഉത്തരവ് നടപ്പാക്കിയില്ല; താല്‍ക്കാലിക ചുമതല നല്‍കിയത് ഐപിഎസ് ഉദ്യോഗസ്ഥന്

കുട്ടികളെ സ്കൂളിലേക്ക് അയക്കാൻ രക്ഷിതാക്കള്‍ക്കും പേടിയാണ്. പാടം എല്‍പി സ്കൂളില്‍ നിന്നും പഠനം പൂർത്തിയാക്കിയ കുട്ടികളുടെയും ആഗ്രഹം സ്കൂള്‍ സ്മാർട്ട് ആയി കാണണമെന്ന് തന്നെ. പെട്ടെന്ന് ചൂട് പിടിക്കുന്നതോ തീ പിടിക്കുന്നതോ ആയ വസ്തുക്കള്‍ ഒന്നും തന്നെ സ്കൂള്‍ മേല്‍ക്കൂരയ്ക്ക് ഉപയോഗിക്കാൻ പാടില്ലാത്തതാണ്. ചട്ടങ്ങള്‍ ഒരുപാട് ഉണ്ടെങ്കിലും അത് പാലിക്കുന്നുണ്ടോ എന്നുനോക്കാൻ ആരുമില്ല. പുതിയ അധ്യയന വർഷം തുടങ്ങാൻ ദിവസങ്ങള്‍ മാത്രമാണ് ഇനി ബാക്കി. എന്നിട്ടും സ്കൂളിന്റെ ദുരവസ്ഥയ്ക്ക് മാറ്റമില്ല.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam