സോറി ആൻഡ് താങ്ക്യൂ നെയ്മർ... ഇതുപോലൊരു യാത്രയയപ്പ് ആയിരുന്നില്ല നിങ്ങളിലെ പ്രതിഭ അർഹിച്ചിരുന്നത്. ജീവിതത്തില്‍ എപ്പോഴെങ്കിലും മഞ്ഞയും നീലയും പച്ചയും കലർന്ന ജേഴ്സിയെ നെഞ്ചോട് ചേർത്ത് ഞാനൊരു കട്ട ബ്രസീല്‍ ഫാനാണെന്ന് നിങ്ങള്‍ ഉറക്കെ പറഞ്ഞിട്ടുണ്ടോ?
അന്ന് ചുറ്റുമുള്ളവരില്‍ നിന്ന് ആദ്യം കേട്ട ചോദ്യം "നിനക്ക് ബ്രസീലിയൻ ഫുട്ബോളിനെ കുറിച്ച് എന്ത് അറിയും?" എന്നായിരിക്കും.
ബ്രസീലിൻ്റെ പ്രതാപകാല ഫുട്ബോള്‍ ഇതിഹാസങ്ങളെ കുറിച്ചോ അവരുടെ കേളീശൈലിയെ കുറിച്ച് നിങ്ങള്‍ക്ക് വ്യക്തമായി ഒന്നുമറിയില്ലെങ്കില്‍ പോലും... ഒരിക്കലെങ്കിലും നെയ്മർ ജൂനിയറെന്ന അത്ഭുത പ്രതിഭയുടെ കളി കണ്ടിട്ടുണ്ടെങ്കില്‍... അത് കാനറിപ്പടയുടെ പ്രതാപകാല ഫുട്ബോളിൻ്റെ തുടർച്ചയായിരുന്നു എന്ന് വിശേഷിപ്പിക്കാമായിരുന്നു. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ജോഗോ ബൊണീറ്റയെന്ന സുന്ദരകലയുടെ ട്രാൻസിഷൻ സ്റ്റേജും ദി എൻഡുമാണ് നെയ്മറെന്ന മജീഷ്യൻ. ബ്രസീലിയൻ സീംഗ ഫുട്ബോള്‍ ശൈലിയുടെ അവസാനത്തെ കണ്ണി!
ബ്രസീലിന് പിഴച്ചതെവിടെ?
സീംഗ ഫുട്ബോള്‍ ശൈലിയെ ഉപേക്ഷിച്ച് യൂറോപ്യൻ ഫുട്ബോളിൻ്റെ ആകർഷണത്തിലേക്ക് ബ്രസീല്‍ എന്ന് തൊട്ട് ചുവടുവയ്ക്കാൻ തുടങ്ങിയോ... അന്ന് ഇടറിയ പാദമുദ്രകളാണ് അവരുടേത്. ബ്രസീല്‍ എന്ന ലെഗസി, സുന്ദരമായ ഫുട്ബോള്‍ തുടർച്ച, അതിന് തുടർച്ചയേതുമില്ലാതെ വേരറ്റ് പോകുന്ന കാഴ്ച ദുഃഖകരമാണ്. ആ നഷ്ടബോധത്തെ കാനറിപ്പടയുടെ ദീർഘനാളത്തെ കീരീടമില്ലായ്മയുമായി ചേർത്ത് വായിക്കപ്പെടേണ്ടതല്ല. ജോഗോ ബൊണീറ്റയെ സംരക്ഷിക്കേണ്ടവരുടെ ദിശാബോധമില്ലായ്മയും... വരും തലമുറകള്‍ക്കായി ഗ്രാസ് റൂട്ടില്‍ ഒന്നും ചെയ്യാതിരുന്ന മാറി-മാറി വന്ന ഭരണകൂടങ്ങളുടെ പിടിപ്പുകേടുമായേ കാണേണ്ടതുള്ളൂ.
ഡെയർ ഡെവിളായി ഹാലണ്ട്; ബ്രസീലിനെ കരയിപ്പിച്ച് നോർവെ ലോകകപ്പിൻ്റെ ക്വാർട്ടർ ഫൈനലില്‍, ബൂട്ടഴിച്ച് നെയ്മർനെയ്മർ... നിങ്ങള്‍ ഇനി വിശ്രമിക്കൂ... ബ്രസീല്‍ എന്ന കനപ്പെട്ട ലെഗസിയുടെ ഭാരം ചുമലില്‍ നിന്നിറക്കി ഇനിയും ക്ലബ്ബ് ഫുട്ബോളിനൊപ്പം തുടരൂ... കളിക്കാരനായി ഈ ജേഴ്സിയില്‍ നിങ്ങള്‍ക്ക് ശോഭിക്കാനായില്ലെങ്കില്‍ അത് ഒരു കളിക്കാരൻ്റെ മാത്രം കുറവായി കാണേണ്ടതില്ല. ബ്രസീലിൻ്റെ ഭാവി തലമുറയ്ക്ക് ഇനിയും നിങ്ങളെ ആവശ്യമുണ്ട്... രാജാവ് ആകേണ്ടയാള്‍ രാജകുമാരൻ എന്ന ലേബലിലൊതുങ്ങി മഞ്ഞക്കുപ്പായം അഴിച്ചിരിക്കുന്നു. സാംബാച്ചുവടുകളെ 2020 കടത്തുന്നത് വിനിയും റോഡ്രിഗ്രോയും എൻഡ്രിക്കുമൊക്കെയാണ്. ഭൂമിയുള്ള കാലത്തോളം അവസാനിക്കാതിരിക്കട്ടെ ആ കാനറിച്ചന്തം...
നോർവെയോട് പിഴച്ചതെവിടെ?
അറ്റാക്കിങ് സ്‌ട്രോങ് ഏരിയ ആയ ഒരു ടീമിലെ കളിക്കാരെക്കൊണ്ട് സിറ്റ് ബാക്ക് ചെയ്ത് കൗണ്ടർ അറ്റാക്ക് കളിപ്പിക്കാനും അതുവഴി ആവശ്യമില്ലാത്ത സമ്മർദം ക്ഷണിച്ചുവരുത്താനും തീരുമാനിച്ച കാർലോ ആൻസലോട്ടിയുടെ ടാക്‌ടിക്സ് തന്നെയാണ് ഈ തോല്‍വിയിലെ പ്രതി. തോറ്റു എന്നതുമാത്രമല്ല, കളിയിലെ മൊത്തം പാസുകളുടെ എണ്ണം നോർവെയേക്കാള്‍ പകുതി മാത്രമേയുള്ളൂ എന്നത് എല്ലാ കാലത്തും ഈ കോച്ചിനെ ശപിക്കാൻ ബ്രസീലിയൻ ഫാൻസിനൊരു കാരണമാകും. റൗണ്ട് ഓഫ് 32ല്‍ ഐവറി കോസ്റ്റ് വിറപ്പിച്ചുവിട്ട ഒരു ടീമിനോടാണ് ഇത്രയും മോശം കളി കളിച്ച് ബ്രസീല്‍ തോറ്റതെന്നത് ഫുട്ബോള്‍ ഇഷ്ടപ്പെടുന്ന എല്ലാവരെയും ദേഷ്യം പിടിപ്പിക്കും.
ഡബിളടിച്ച് ബെല്ലിങ്ഹാം; മെക്സിക്കൻ വേവിനെ സാക്ഷിയാക്കി ക്വാർട്ടറിലേക്ക് മുന്നേറി ഇംഗ്ലണ്ട്സമ്മർദ്ദത്തിന് വഴങ്ങാതെ കളി കൈപ്പിടിയിലൊതുക്കിയ ഹാലണ്ടിൻ്റെ ഫിനിഷിങ് മികവിനേയും... അത്യധ്വാനം ചെയ്തു കളിച്ച മാർട്ടിൻ ഒഡേഗാഡിനേയും, വിനിഷ്യസ് ജൂനിയറിന്റെ വർക്ക് ഏരിയ അടച്ചിട്ട റയേഴ്‌സണേയും, ഹെഗ്ഗം-അയേർ ഡിഫൻസീവ് മതിലിനേും കൂടി അഭിനന്ദിച്ചേ മതിയാകൂ. റഫിഞ്ഞ ആരോഗ്യം വീണ്ടെടുത്തിട്ടും ഡിഫൻസ് കളിക്കാൻ കൂടിയുള്ള മികവ് പരിഗണിച്ച് റയാനെ നിലനിർത്തിയ, കൃത്യമായൊരു അറ്റാക്കിങ് പ്ലാൻ ഇല്ലാതെ കളിയൊരുക്കിയ, മിഡ് ഫീല്‍ഡർമാർക്കും ഡിഫൻഡർമാർക്കും ആവശ്യമില്ലാത്ത സമ്മർദം നല്‍കിയ ആൻസലോട്ടിയെ പഴിക്കാം. ലോകകപ്പില്ലാതെ നെയ്മർ എന്ന ഇതിഹാസം വിടവാങ്ങുന്ന വേദനക്കാഴ്ചയില്‍ ബ്രസീലിന് വിടചൊല്ലാം.
ബ്രസീലിയൻ യെല്ലോ ജേഴ്സിയിലെ എക്കാലത്തേയും മികച്ച ഗോള്‍ സ്കോറർ... ഗോള്‍വേട്ടയില്‍ സാക്ഷാല്‍ പെലെയേയും പിന്നിലാക്കിയ പ്രതിഭ. ജോഗോ ബൊണീറ്റയെന്ന ബ്രസീലിയൻ ഫുട്ബോള്‍ ചാരുതയെ അതിൻ്റെ സകല പ്രതാപങ്ങളോടും കൂടി നാളിതുവരെ കാലുകളില്‍ ആവാഹിച്ച പോന്ന ഇതിഹാസമേ... താങ്ക്യൂ... ആൻഡ് സോറി ടൂ...!!
അല്‍ ബെയ്ത്തിലെ സെമി ദുരന്തത്തിന് ലെസ് ബ്ലൂസിനോട് പകവീട്ടാനൊരുങ്ങി അറ്റ്‌ലസ് ലയണ്‍സ്!
