Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സോഷ്യല്‍ മീഡിയ  വൈറല്‍ താരങ്ങള്‍ ഒന്നിക്കുന്ന 'മഹാരാജ ഹോസ്റ്റല്‍'; 'ചൂതാട്ടമോ...' ഗാനം പുറത്ത്

സോഷ്യല്‍ മീഡിയ വൈറല്‍ താരങ്ങള്‍ ഒന്നിക്കുന്ന 'മഹാരാജ ഹോസ്റ്റല്‍'; 'ചൂതാട്ടമോ...' ഗാനം പുറത്ത്

News Malayalam 3 months ago

കൊച്ചി: സോഷ്യല്‍ മീഡിയ ലോകത്തെ വൈറല്‍ താരങ്ങളായ അഖില്‍ എൻആ‌ര്‍ഡി, അഖില്‍ ഷാ, ശരത്ത്, സന്ദീപ് എന്നിവർ ഒന്നിക്കുന്ന ഹൊറർ കോമഡി ചിത്രം 'മഹാരാജ ഹോസ്റ്റല്‍' സിനിമയിലെ 'ചൂതാട്ടമോ' ഗാനം പുറത്ത്.

ചിത്രം ജൂലൈയില്‍ തിയേറ്ററുകളിലെത്തും. അശ്വിൻ റാം ആണ് സംഗീതം നല്‍കി ആലപിച്ചിരിക്കുന്നത്. ജിഷ്‌ണു എം നായർ ആണ് ഗാനരചന .

ചിരിപ്പിക്കാനും പേടിപ്പിക്കാനും കച്ചകെട്ടിയാണ് റീല്‍സുകളിലൂടെ വൈറലായ ഒരുപറ്റം കൂട്ടരുടെ വരവെന്നാണ് സിനിമയുടെ മുൻ അപ്ഡേറ്റുകള്‍ നല്‍കിയിട്ടുള്ള സൂചന. 'മാഗ്നെറ്റിക് കണ്ണാണേ കോർനെറ്റ് പോല്‍ സ്വീറ്റാണേ...' എന്ന് തുടങ്ങുന്ന ഗാനം ചിത്രത്തിലേതായി അടുത്തിടെ പുറത്തിറങ്ങിയത് ഏവരും ഏറ്റെടുത്തിരുന്നു.

ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ഇന്ന്; മത്സരത്തിന് ഭ്രമയുഗവും മഞ്ഞുമ്മല്‍ ബോയ്‌സും കിഷ്‌കിന്ധാ കാണ്ഡവും

ചിത്ര നായർ, സജിൻ ചെറുകയില്‍, ആൻ മരിയ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങളായെത്തുന്നത്. നഗരത്തിലെ പ്രേതാലയം പോലുള്ള ഒരു ബോയ്സ് ഹോസ്റ്റലിന്റെയും അവിടുത്തെ എംജിആർ എന്ന ഹോസ്റ്റല്‍ വാർഡന്റേയും അവിടെ താമസിക്കാനെത്തുന്ന സുഹൃത്തുക്കളുടേയും സംഭവ ബഹുലമായ കഥയാണ് ചിത്രം പറയുന്നത്. ഹൊററും കോമഡിയും ചേർത്തുവച്ച ചിത്രം ഏവരേയും ആവോളം ചിരിപ്പിച്ച്‌ പേടിപ്പിക്കുമെന്ന സൂചനയാണ് നേരത്തെ പുറത്തുവന്ന ടീസർ നല്‍കിയ സൂചന.

ചാരുചിത്ര പ്രൊഡക്ഷൻസ് & മധുമിത പ്രൊഡക്ഷൻസ് എന്നീ ബാനറുകളില്‍ കരുമുരു രഘുരാമു, ചാർവാക ബ്രഹ്മണപ്പള്ളി എന്നിവർ ചേർന്നാണ് സിനിമയുടെ നിർമാണം നിർവഹിച്ചിരിക്കുന്നത്. രചന, സംവിധാനം: ചാരു വാക്കൻ, ഛായാഗ്രഹണം & എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: അഷ്കർ, സംഗീതം: അശ്വിൻ റാം, എഡിറ്റിങ്: നിതീഷ് മിശ്ര, സംഭാഷണം: രാജ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ശാലിനി നമ്പു, ലൈൻ പ്രൊഡ്യൂസർ: വിജയ് പിഡാപ്പ, സന്ദീപ് മന്ത്രാല, മേക്കപ്പ്: റഷീദ് അഹമ്മദ്, ആർട്ട് ഡയറക്ടർ: വേലു വാഴയൂർ, അഡീഷണല്‍ സ്ക്രീൻ പ്ലേ: അഷ്കർ അലി, രാജ, അമാൻ മെഹർ, ഗാനരചന: ജിഷ്ണു എം നായർ, ഹരിത ഹരിബാബു, കോസ്റ്റ്യൂം: സരിത സുഗീത്, പ്രൊജക്‌ട് ഡിസൈനർ: ശശി പൊതുവാള്‍, സ്റ്റണ്ട്: അഷ്റഫ് ഗുരുക്കള്‍, സൗണ്ട് ഡിസൈൻ ആൻഡ് ഫൈനല്‍ മിക്സ്: ഷൈജു എം, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ഡുഡു ദേവസി, സ്റ്റില്‍സ്: കാഞ്ചൻ, ടൈറ്റില്‍ പബ്ലിസിറ്റി ഡിസൈൻ: അജിൻ മേനക്കാത്ത്, സൂരജ് സൂരൻ, പിആ‍ർഒ: ആതിര ദില്‍ജിത്ത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam