Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സ്ഥാനാര്‍ഥികളുടെ ചെലവില്‍ തെരഞ്ഞെടുപ്പ് പ്രചാരണം; മലപ്പുറത്ത് സിപിഐഎമ്മില്‍ വിമര്‍ശനം

സ്ഥാനാര്‍ഥികളുടെ ചെലവില്‍ തെരഞ്ഞെടുപ്പ് പ്രചാരണം; മലപ്പുറത്ത് സിപിഐഎമ്മില്‍ വിമര്‍ശനം

News Malayalam 4 days ago

ലപ്പുറം: ചില മണ്ഡലങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം സ്ഥാനാർഥികളുടെ ചെലവിലാണ് നടത്തിയതെന്ന് സിപിഐഎം പാർട്ടി രേഖ.

ബൂത്ത് തലം മുതല്‍ പ്രചാരണ ഫണ്ട് സമാഹരിക്കാൻ തീരുമാനിച്ചെങ്കിലും നടപ്പിലായില്ല. മണ്ഡലം കമ്മിറ്റികള്‍ ഗുരുതര വീഴ്ച വരുത്തിയെന്നും പ്രചാരണ ചെലവ് സ്ഥാനാർഥികള്‍ വഹിക്കേണ്ടി വരുന്നത് തിരുത്തപ്പെടണമെന്നും പാർട്ടി രേഖയില്‍ വ്യക്തമാക്കുന്നു.

പിഎസ്‌സി നിയമനങ്ങളെ കുറിച്ചുള്ള പരാതി; പരാതിക്കാരൻ്റെ മനോനില പരിശോധിക്കണമെന്ന വിവരാവകാശ മറുപടി വിവാദത്തില്‍

ജില്ലാ സെൻ്റർ കടം വാങ്ങി പണം നല്‍കിയിട്ടും പൂർണ സമയപ്രവർത്തകരാകാൻ സന്നദ്ധരായ സഖാക്കളെ കിട്ടിയില്ല. സ്ക്വാഡുകള്‍ നിർജീവമായിരുന്നു. 2011 മുതല്‍ പാർട്ടി തീരുമാനിക്കുന്ന സ്ഥാനാർഥികള്‍ക്കെതിരെ നേതൃത്വത്തിലുള്ള ചിലർ തന്നെ 'കെട്ടിയിറക്കിയ സ്ഥാനാർഥി' എന്ന വ്യാജപ്രചാരണം നടത്തുന്നുവെന്നും മലപ്പുറം ജില്ലാ കമ്മിറ്റിയുടെ വിമർശനം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam