Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
"സ്ഥാനാര്‍ഥിത്വം ഉള്‍പ്പെടെ പാളി, കണ്ണൂരിലെ പ്രശ്നങ്ങള്‍  പരിഹരിക്കാനായില്ല"; സ്വയം വിമര്‍ശനവുമായി സിപിഐഎം

"സ്ഥാനാര്‍ഥിത്വം ഉള്‍പ്പെടെ പാളി, കണ്ണൂരിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനായില്ല"; സ്വയം വിമര്‍ശനവുമായി സിപിഐഎം

News Malayalam 3 weeks ago

തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ സ്വയം വിമർശനവുമായി സിപിഐഎം.

ജനവികാരം തിരിച്ചറിയുന്നതില്‍ സർക്കാരും നേതൃത്വവും പരാജയപ്പെട്ടു. പാർട്ടി സംഘടന സംവിധാനം താഴെ തട്ടു മുതല്‍ ദുർബലമായി എന്നും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിലയിരുത്തി.

ഇന്ന് ചേർന്ന യോഗത്തില്‍ പ്രതിപക്ഷ നേതാവിനെ തീരുമാനിച്ചില്ല. പ്രതിപക്ഷ നേതാവ് ആരാകണമെന്ന് ചർച്ച ഉണ്ടായില്ല. പാർട്ടി സംഘടന സംവിധാനം താഴെ തട്ടുമുതല്‍ ദുർബലമായി എന്നും വിമർശനം. പലയിടത്തും സ്ഥാനാർത്ഥിത്വത്തിലുള്‍പ്പെടെ പാളിച്ച ഉണ്ടായി. കണ്ണൂരിലെ പാർട്ടി കോട്ടകളില്‍ തിരിച്ചടി ഉണ്ടായത് പ്രശ്നങ്ങള്‍ ഗൗരവത്തോടെ കാണാത്തത് മൂലമെന്നും വിമർശനം ഉണ്ടായി.

"എല്ലാ സഖാക്കള്‍ക്കും സ്വതന്ത്രമായി അഭിപ്രായം പറയാൻ അവസരം ഒരുക്കും"; കനത്ത തോല്‍വിക്ക് പിന്നാലെ എം.വി. ഗോവിന്ദൻ

പാർട്ടി സംഘടന സംവിധാനം താഴെ തട്ടു മുതല്‍ ദുർബലമായി. സംസ്ഥാന നേതൃത്വത്തിന് ഒഴിഞ്ഞുമാറാൻ ആകില്ല. ബ്രാഞ്ച് മുതല്‍ ദൈനംദിന ഇടപെടല്‍ നടത്താതെ തിരിച്ചുവരവ് അസാധ്യമാണ്. ജനങ്ങളെ കേട്ടശേഷം തെരഞ്ഞെടുപ്പ് റിവ്യൂ മതിയെന്നുമാണ് സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam