Dailyhunt
താരദമ്പതികളെ ചേര്‍ത്തുപിടിച്ച്‌ റായലസീമ; രശ്മിക മന്ദാന - വിജയ് ദേവരകൊണ്ട ചിത്രം 'രണബാലി' പ്രധാന ഷെഡ്യൂള്‍ പൂര്‍ത്തിയായി

താരദമ്പതികളെ ചേര്‍ത്തുപിടിച്ച്‌ റായലസീമ; രശ്മിക മന്ദാന - വിജയ് ദേവരകൊണ്ട ചിത്രം 'രണബാലി' പ്രധാന ഷെഡ്യൂള്‍ പൂര്‍ത്തിയായി

News Malayalam 1 week ago

സൂപ്പർതാരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹ ശേഷം ആദ്യമായി ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം 'രണബാലി'യുടെ പ്രധാന ഷെഡ്യൂള്‍ പൂർത്തിയായി.

ചിത്രത്തിന്റെ അണിയറപ്രവർത്തകർ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ സന്തോഷ വാർത്ത ആരാധകരുമായി പങ്കുവച്ചത്. റായലസീമയിലെ ഷെഡ്യൂള്‍ ആണ് പൂർത്തിയായിരിക്കുന്നത്. സെപ്റ്റംബർ 11നാണ് സിനിമയുടെ ആഗോള റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

സിനിമയുടെ ചിത്രീകരണത്തിന്റെ അവസാന ദിവസം രശ്മികയും വിജയ്‌യും റായലസീമ പ്രദേശവാസികള്‍ക്ക് നന്ദി അറിയിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഷൂട്ടിങ് സമയത്ത് താരദമ്പതികളെ കാണാൻ വലിയ തോതില്‍ ജനങ്ങള്‍ തടിച്ചുകൂടിയിരുന്നു. ഊഷ്മളമായ സ്വീകരണമാണ് ആരാധകർ ഇരുവർക്കും നല്‍കിയത്. ചില ആരാധകർ വിജയ്‌‍‌ക്കായി ബൈക്ക് റാലിയും സംഘടിപ്പിച്ചിരുന്നു.

രാഹുല്‍ സങ്ക്രിത്യനാണ് 'രണബാലി' സംവിധാനം ചെയ്യുന്നത്. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറില്‍ നവീൻ യെർനേനിയും വൈ. രവിശങ്കറും ചേർന്ന് നിർമിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം ഗുല്‍ഷൻ കുമാർ, ഭുഷൻ കുമാർ, ടി സീരീസ് എന്നിവർ ചേർന്നാണ് അവതരിപ്പിക്കുന്നത്. പിരിയോഡിക് ഡ്രാമയായി എത്തുന്ന ചിത്രത്തില്‍ ഇതുവരെ കാണാത്ത ലുക്കിലാണ് വിജയ് ദേവരകൊണ്ടയും രശ്മികയും എത്തുന്നത്.

''ഇനി ഇവിടെ കിടന്ന് ഷോ ഇറക്കിയാ എല്ലാത്തിനേയും തൂക്കിയെടുത്ത് അകത്തിടും''; 'ദൃഢം' ട്രെയ്ലർ പുറത്ത്

'ഗീതാ ഗോവിന്ദം', 'ഡിയർ കോമ്രേഡ്' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിജയ്‌യും രശ്മികയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. 'ദ മമ്മി' എന്ന ചിത്രത്തിലൂടെ ലോകപ്രശസ്തനായ ഹോളിവുഡ് നടൻ അർനോള്‍ഡ് വോസ്ലൂ ആണ് ചിത്രത്തിലെ പ്രധാന വില്ലൻ. സർ തിയോഡോർ ഹെക്ടർ എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥനായിട്ടാണ് നടൻ വേഷമിടുന്നത്. പാൻ-ഇന്ത്യൻ തലത്തില്‍ പുറത്തിറങ്ങുന്ന 'രണബാലി' ഇന്ത്യൻ സിനിമയിലെ തന്നെ വമ്പൻ പ്രോജക്ടുകളില്‍ ഒന്നായിരിക്കുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.

നിർമാതാക്കള്‍: നവീൻ യേർനേനി വൈ രവിശങ്കർ, സഹ നിർമ്മാതാവ്: അനുരാഗ് പർവ്വതനേനി, സഹ നിർമാതാവ്: ശിവ ചനാന, പ്രസിഡന്റ് (ടി-സീരീസ്): നീരജ് കല്യാണ്‍, സിഇഒ: ചെറി, സംഗീതം: അജയ് - അതുല്‍, ക്യാമറ: നീരവ് ഷാ, എഡിറ്റിംഗ്: കാർത്തിക ശ്രീനിവാസ് ആർ, രചന: പ്രമോദ് തമ്മിനേനി, പ്രൊഡക്ഷൻ ഡിസൈനർ: ശിവം റാവു നാഗസനി, ചീഫ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ആർ ചന്ദ്രശേഖർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ചെമ്പോലു സായി ആദിത്യ, കൊറിയോഗ്രാഫി ഡയറക്ടർ: ക്രുതി മഹേഷ്, കോസ്റ്റ്യൂം ഡിസൈനർ: അർച്ചന റാവു, കലാസംവിധായകൻ: വിത്തല്‍ കോശം, VFX സൂപ്പർവൈസർ: സുനില്‍ രാജു ചിന്ത, ആക്ഷൻ കൊറിയോഗ്രാഫർമാർ: യാനിക്ക് ബെൻ, ആൻഡി ലോംഗ് ഗുയെൻ, റാബിൻ സുബ്ബു, സൗണ്ട് ഡിസൈനർ: രഘുനാഥ് കെമിസെറ്റി, പബ്ലിസിറ്റി ഡിസൈനർ: കബിലൻ ചെല്ലിയ, പിആർഒ: ആതിര ദില്‍ജിത്ത്, മാർക്കറ്റിങ്: ഫസ്റ്റ് ഷോ.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam