ഡല്‍ഹി: വാണിജ്യ സിലിണ്ടറുകളുടെ വില വർധനയ്‌ക്കെതിരെ ആഞ്ഞടിച്ച് ലോക്സഭ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. വാണിജ്യ സിലിണ്ടറുകളുടെ വില 993 രൂപയാണ് കൂട്ടിയിരിക്കുന്നത്.
ഈ വർധന തെരഞ്ഞെടുപ്പ് ബില്ലാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.
തെരഞ്ഞെടുപ്പ് പ്രക്രിയ കഴിഞ്ഞതോടെ കേന്ദ്രസർക്കാർ അധിക ചെലവ് വരുത്തിവച്ചിരിക്കുക. മൂന്ന് മാസത്തിനിടെ എണ്‍പത്തിയൊന്ന് ശതമാനത്തിൻ്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്.
വാണിജ്യ സിലിണ്ടറുകള്‍ക്ക് തീവില! 19 കിലോ സിലിണ്ടറിന് ഒറ്റയടിക്ക് കൂട്ടിയത് 993 രൂപ
ചായക്കടകള്‍, പ്രാദേശിക ഭക്ഷണശാലകള്‍, ഹോട്ടലുകള്‍ എന്നിവയുള്‍പ്പെടെയുള്ള ചെറുകിട ബിസിനസുകാർക്ക് സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുന്നതാണ് ഈ വർധനയെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ഇത് സാധാരണ പൗരന് അധിക ചെലവാണ്. ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞതില്‍ നിന്ന് ലാഭം കൊയ്യുകയാണ് സർക്കാരെന്നും രാഹുല്‍ ആരോപിച്ചു.

