കോഴിക്കോട്: പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തഹ്ലിയക്കെതിരെ പരാതി. വീഡിയോയിലൂടെ തെറ്റായ പ്രചാരണം നടത്തിയെന്ന് കാണിച്ച് സിപിഎം ലോക്കല്‍ സെക്രട്ടറി ലിനീഷ് ആണ് തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കളക്ടർക്കും പരാതി നല്‍കിയത്.
ഒരു കുടുംബം അതിദാരിദ്ര്യത്തില്‍ ആണെന്നും 18 വർഷമായി സർക്കാർ ഇവർക്കുള്ള വീട് നിഷേധിച്ചു എന്നുമുള്ള തരത്തിലാണ് വീഡിയോ പ്രചരിക്കുന്നത്. എന്നാല്‍ ഈ കുടുംബത്തിലെ ഒരംഗം ഇന്ത്യൻ ആർമിയിലായതിനാല്‍ ലൈഫ് ഭവന പദ്ധതി മാനദണ്ഡങ്ങള്‍ പ്രകാരം ആനുകൂല്യം ലഭിക്കുന്നതിന് അർഹത നഷ്ടപ്പെടുമെന്നും ഇത് മറച്ചു വെച്ചുകൊണ്ടാണ് പ്രചാരണം നടത്തിയതെന്നുമാണ് പരാതി.
യുഡിഎഫ് സ്ഥാനാർഥിയായ തെഹ്ലിയ മനപ്പൂർവമാണ് തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോ പ്രചരിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു. നേരത്തെ സമുദായത്തിൻ്റെ പേരില്‍ വോട്ട് അഭ്യർഥിച്ചുവെന്ന് കാണിച്ച് തഹ്ലിയയ്ക്ക് നോട്ടീസ് ലഭിച്ചിരുന്നു.

