തൃശൂർ: വോട്ടിന് കിറ്റ് വിതരണം ചെയ്തെന്ന പരാതിയില്‍ കേസ് എടുത്ത് പൊലീസ്. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദേശപ്രകാരമാണ് കേസെടുത്തത്.
കഴിഞ്ഞ ദിവസം, ഒളരിയിലെ സൂപ്പർ മാർക്കറ്റില്‍ നിന്നാണ് കിറ്റ് വിതരണം ചെയ്തത്. ബിജെപി നേതാക്കളുടെ നിർദേശപ്രകാരം വോട്ടിന് വേണ്ടി കിറ്റ് വിതരണം ചെയ്തതാണെന്ന് പരാതി എല്‍ഡിഎഫ് നല്‍കിയിരുന്നു.
അതേസമയം, തനിക്ക് ആരോപണത്തെ കുറിച്ച് ഒന്നും അറിയില്ലെന്ന് എൻഡിഎ സ്ഥാനാർഥി പത്മജ വേണുഗോപാല്‍ പ്രതികരിച്ചു. താൻ ഇത്തരം കാര്യങ്ങളില്‍ ഇടപെടാറില്ല, ഇടപെട്ടാല്‍ മാത്രമേ അതേക്കുറിച്ച് അറിയേണ്ടതുള്ളൂ എന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. താൻ പാർട്ടി പ്രവർത്തകരോട് കാര്യം അന്വേഷിച്ചെങ്കിലും ആർക്കും വ്യക്തമായ ധാരണയില്ലെന്നും പത്മജ വ്യക്തമാക്കി.
വയനാട് ഫണ്ട് പിരിവിലെ കണക്ക് പുറത്തുവന്നതിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ സൈബർ ആക്രമണം; ഡിജിപിക്ക് പരാതി നല്‍കി ദീപ്തി മേരി വർഗീസ്തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ അവസാന ഘട്ടത്തില്‍ എന്തെങ്കിലും കൊണ്ടുവരുന്നത് എല്‍ഡിഎഫിൻ്റെ പണ്ട് മുതലുള്ള ശീലമാണ് എന്ന് പത്മജ വേണുഗോപാല്‍ വിമർശിച്ചു. എല്‍ഡിഎഫ് നല്‍കിയ പരാതി വ്യാജമാണെന്ന കാര്യത്തില്‍ സംശയമില്ല. സംഭവത്തില്‍ പൊലീസ് കേസ് എടുത്തതിന് പിന്നാലെ ആയിരുന്നു പത്മജയുടെ പ്രതികരണം.

