Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഉഷ്ണതരംഗം കൂടുതല്‍ അപകടകരമാകുന്നതാര്‍ക്കൊക്കെ? എങ്ങനെ സുരക്ഷിതരാവാം?

ഉഷ്ണതരംഗം കൂടുതല്‍ അപകടകരമാകുന്നതാര്‍ക്കൊക്കെ? എങ്ങനെ സുരക്ഷിതരാവാം?

News Malayalam 3 weeks ago

ടുത്ത വേനല്‍ രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും പിടിമുറുക്കി കഴിഞ്ഞു. കേരളത്തിലടക്കം അങ്ങോളമിങ്ങോളം ഇതിനോടകം സൂര്യതാപം മൂലമുള്ള മരണങ്ങളും പൊള്ളലുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഇന്ത്യയുടെ വടക്കു പടിഞ്ഞാറൻ സംസ്ഥാനങ്ങളിലും, മധ്യ ഇന്ത്യയിലും അതീതീവ്ര ചൂട് തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ് . കൂടാതെ AQ.in നടത്തിയ പഠനം അനുസരിച്ചുള്ള പുതിയ റാങ്കിംഗില്‍ ലോകത്തിലെ ഏറ്റവും ചൂടുള്ള 20 നഗരങ്ങളില്‍ 19 എണ്ണവും ഇന്ത്യയിലാണ്.

കൂടുതല്‍ അപകട സാധ്യത ആർക്ക്?

ഉഷ്‌ണതരംഗങ്ങള്‍ ശരീരത്തില്‍ പെട്ടെന്ന് തന്നെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാൻ കഴിയുന്നവയാണ്. ആളുകളുടെ ശരീരത്തിന് പലപ്പോഴും പെട്ടെന്നുള്ള അന്തരീക്ഷ ഊഷ്മാവിലെ ഉയർച്ചയുമായി പൊരുത്തപ്പെടാൻ കഴിയണമെന്നില്ല എന്നതു കൊണ്ടു തന്നെ എല്ലാവരെയും ഇത് ബാധിക്കാമെങ്കിലും ചില വിഭാഗക്കാർ പ്രത്യേക ശ്രദ്ധ പാലിക്കേണ്ടതുണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

ഒരിക്കല്‍ ശ്മശാനം, ഇന്ന് ഇന്ത്യയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രം, ആ നിഗൂഢ തീരം ഇതാണ്

പ്രായമായവർ: ശരീരതാപനില നിയന്ത്രിക്കാനുള്ള കഴിവ് കുറയുന്നതും, വെള്ളം കുടിക്കുന്നതിലുള്ള കുറവും നിലവില്‍ ശരീരം നേരിടുന്ന മറ്റ് അസുഖങ്ങളും ഇവരെ അപകടസാധ്യതയിലാക്കുന്നു

നവജാത ശിശുക്കളും കുട്ടികളും: ഇവരുടെ ശരീരം വേഗത്തില്‍ ചൂടാകുന്നവയാണ്. കൂടാതെ വെള്ളം കുടിക്കാനും ശരീരം തണുപ്പിക്കുവാനും മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്നതിനാല്‍ തന്നെ കുഞ്ഞുങ്ങളില്‍ ഉഷ്ണ തരംഗം അപകടമുണ്ടാക്കുവാനുള്ള സാധ്യത വളരെ കൂടുതലാണ്.

ദീർഘകാല രോഗമുള്ളവർ: കാലങ്ങളായി ഹൃദ്രോഗം, പ്രമേഹം, വൃക്കരോഗങ്ങള്‍ എന്നിവയുള്ളവർക്ക് കടുത്ത ചൂടില്‍ ശരീരത്തിൻ്റെ സന്തുലിതാവസ്ഥ നിലനിർത്താൻ ബുദ്ധിമുട്ടായിരിക്കും.

പുറത്തു ജോലി ചെയ്യുന്നവർ: ഇങ്ങനെയുള്ളവർ നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്നതിനാല്‍ ശരീരത്തില്‍ നിന്നും കൂടുതല്‍ ജലാംശം നഷ്ടപ്പെടാൻ കാരണമാവുകയും ഇതുവഴി ക്ഷീണിതരാകുവാനും സാധ്യതയുണ്ട്. കണ്‍സ്ട്രക്ഷൻ തൊഴിലാളികള്‍, ഡെലിവറി ജീവനക്കാർ തുടങ്ങിയവരെയാണ് ഇത് കൂടുതലായി ബാധിക്കുക.

ഗർഭിണികള്‍: ഗർഭകാലത്തു ശരീരത്തിൻ്റെ മെറ്റബോളിസവും ജലത്തിൻ്റെ ആവശ്യകതയും കൂടുന്നതിനാല്‍ ഇവരേയും ഉഷ്ണതരംഗം പെട്ടെന്ന് ബാധിച്ചേക്കും.

ചിലതരം മരുന്നുകള്‍ ഉപയോഗിക്കുന്നവർ: ചില മരുന്നുകള്‍ വിയർക്കുന്നതിനെയോ ശരീരത്തിലെ ജലാംശം നിലനിർത്തുന്നതിനെയോ ബാധിക്കുന്നതിനാല്‍ ചൂട് താങ്ങാനുള്ള കഴിവ് ഇവർക്ക് കുറവായിരിക്കും.

ഉഷ്ണതരംഗലക്ഷണങ്ങള്‍

ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തില്‍ ദീർഘനേരം വെയിലത്തു കഴിയുന്നത് ഡീഹൈഡ്രേഷൻ, ഹീറ്റ് എക്സോഷൻ, ഹീറ്റ് സ്‌ട്രോക്ക് എന്നിവയ്ക്ക് കാരണമാകാം. സാധാരണ കാണുന്ന ലക്ഷണങ്ങള്‍:

  • തലചുറ്റല്‍

  • ക്ഷീണം

  • അമിതമായ വിയർപ്പ് അല്ലെങ്കില്‍ വരണ്ട ചർമ്മം

  • ഓക്കാനം

  • തലവേദന

  • ആശയക്കുഴപ്പം

ഇവ സാധാരണയായി ഉയർന്നതാപനില, ശരീരത്തിലെ ജലാംശത്തിൻ്റെ കുറവ് , ദീർഘനേരം പുറത്തു ചെലവഴിക്കല്‍ എന്നിവയുടെ ഭാഗമായി ഉണ്ടാകുന്നതാണ്. ശരിയായ സമയത്ത് ചികിത്സ ലഭിക്കാത്ത പക്ഷം, ഇത് കൂടുതല്‍ ഗുരുതരമാകുകയും ശരീരത്തിലെ പ്രധാന അവയവങ്ങളുടെ പ്രവർത്തനങ്ങളെ തന്നെ ബാധിക്കുകയും ചെയ്യും.

സുരക്ഷിതരായിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • ധാരാളം വെള്ളം കുടിക്കുക

  • ഉച്ചസമയങ്ങളില്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കുക

  • അയഞ്ഞതും വായു സഞ്ചാരമുള്ളതുമായ വസ്ത്രങ്ങള്‍ ധരിക്കുക

  • വീട്ടിനുള്ളില്‍ നല്ല വായു സഞ്ചാരം ഉറപ്പാക്കുക

  • പ്രായമായവരെയും കുട്ടികളെയും പ്രത്യേകം ശ്രദ്ധിക്കുക

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam