Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഉറ്റമിത്രത്തെ കാണാൻ ഓടിയെത്തി സുചിത്ര മോഹൻലാല്‍; 'ആരംഭം' സെറ്റില്‍ സര്‍പ്രൈസ് വിസിറ്റ്!

ഉറ്റമിത്രത്തെ കാണാൻ ഓടിയെത്തി സുചിത്ര മോഹൻലാല്‍; 'ആരംഭം' സെറ്റില്‍ സര്‍പ്രൈസ് വിസിറ്റ്!

News Malayalam 7 months ago

തൃശൂർ: ഉറ്റമിത്രവും 25 വർഷങ്ങള്‍ക്ക് ശേഷം മലയാള സിനിമയിലേക്ക് ശക്തമായ വേഷത്തില്‍ തിരിച്ചുവരവിന് ഒരുങ്ങുകയും ചെയ്യുന്ന സരിതയെ കാണാൻ ഓടിയെത്തി സുചിത്ര മോഹൻലാല്‍.

തെന്നിന്ത്യൻ താരം ഖുശ്ബുവിന്റെയും സംവിധായകൻ സുന്ദർ സിയുടേയും മകള്‍ അവന്തിക സുന്ദർ മലയാളത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്ന 'ആരംഭം' എന്ന സിനിമയുടെ സെറ്റിലാണ് പ്രിയ സുഹൃത്തുക്കള്‍ ഒത്തുചേർന്നത്. സുചിത്ര മോഹൻലാലിന്റെ സർപ്രൈസ് വിസിറ്റ് സെറ്റില്‍ വലിയ ആവേശമായി. സരിതയെയും സംവിധായകൻ സുജേഷ് ആനി ഈപ്പനേയും അവന്തികയെയും കാണാനായി തൃശൂരിലെ ഷൂട്ടിങ് ലൊക്കേഷനില്‍ സുചിത്ര എത്തിയതോടെ 'ആരംഭം' ലൊക്കേഷൻ അപൂർവ സൗഹൃദ സംഗമത്തിന് കൂടി വേദിയായി മാറുകയായിരുന്നു. സംവിധായകൻ സുജേഷ് ആനി ഈപ്പനുമായും സുചിത്രയ്ക്ക് വർഷങ്ങള്‍ നീണ്ട സൗഹൃദമുണ്ട്.

അവന്തിക അഭിനയിക്കുന്ന ആദ്യ സിനിമയായ 'ആരംഭ'ത്തിന്റെ പൂജ അടുത്തിടെയാണ് നടന്നത്. സിനിമയുടെ ചിത്രീകരണം സജീവമായി പുരോഗമിക്കുകയാണ്. വലിയൊരു താരനിര ഒരുമിക്കുന്ന ചിത്രത്തിന്റെ നിർമാണം സ്റ്റുഡിയോ ബെല്ലാറൂഹും സംവിധാനം സുജേഷ് ആനി ഈപ്പനുമാണ്. ആരതി എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ അവന്തിക എത്തുന്നത്. അവന്തികയുടെ അമ്മ ഖുശ്ബു 1991ല്‍ 'അങ്കിള്‍ ബണ്‍' എന്ന ചിത്രത്തിലൂടെ മോഹൻലാലിന്‍റെ നായികയായി മലയാളത്തില്‍ എത്തിയതുപോലെ, മകള്‍ അവന്തികയും മലയാള സിനിമയിലൂടെ തന്റെ സിനിമാ യാത്രയ്ക്ക് മനോഹരമായ ഒരു ആരംഭം കുറിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ചരിത്രം രചിക്കാൻ 'പേട്രിയറ്റ്' ട്രെയ്‌ലർ ലോഞ്ച്! ഫാൻസിനൊപ്പം തൃശൂരില്‍ മമ്മൂട്ടി, കൊച്ചിയില്‍ മോഹൻലാല്‍

അവന്തികയ്ക്ക് പുറമെ സരിത, അല്‍ത്താഫ് സലീം, ഇന്ദ്രൻസ്, വിജയരാഘവൻ, കൃഷ്ണ ശങ്കർ, കലാഭവൻ ഷാജോണ്‍, സുനില്‍ സുഗത, വിജി വെങ്കടേഷ്, നോബി മാർക്കോസ്, രാജേഷ് ശർമ്മ, രമേഷ് കോട്ടയം, സൗമ്യ ഭാഗ്യം പിള്ള, സ്ഫടികം ജോർജ്, ഭഗത് മാനുവല്‍, ഷിൻസ്, തഴവ സഹദേവൻ, പ്രിയങ്ക, ഷൈനി സാറ, ഉണ്ണി രാജ, കുമാർ സേതു, ഷോബി തിലകൻ, സജിമോൻ, ലിഷോയ്, മൂന്നാർ രമേഷ്, ജിനു കോട്ടയം, രഞ്ജൻ ദേവ്, ആ‍ർദ്ര മോഹൻ, അർണവ്, ഹരി നമ്പൂതിരി തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

 'ആരംഭം' സെറ്റില്‍ സുചിത്ര മോഹൻലാല്‍

കുന്നംകുളം, ചാവക്കാട്, കൊല്ലംകോട് എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായി കൊണ്ടിരിക്കുന്നത്. തമിഴിലും മലയാളത്തിലുമായാണ് ചിത്രം പുറത്തിറങ്ങാനായി ഒരുങ്ങുന്നത്. കഥ, തിരക്കഥ, സംഭാഷണം - ജോസ്‍ലെറ്റ് ജോസഫ്, അജോയ് തമ്പി , ഛായാഗ്രഹണം - അജയൻ വിൻസെന്‍റ്, സംഗീതം - ഗോപി സുന്ദർ, എ‍ഡിറ്റർ - രഞ്ജൻ എബ്രഹാം, പ്രൊഡക്ഷൻ കണ്‍ട്രോളർ - സുരേഷ് മിത്രക്കരി, ആർട്ട് ഡയറക്ടർ - സാബു മോഹൻ, മേക്കപ്പ് - ജിതേഷ് പൊയ്യ, കോസ്റ്റ്യൂം - സൂര്യ ശേഖർ, ഗാനരചന - ബി.കെ ഹരിനാരായണൻ, കോറിയോഗ്രാഫി - രാജു സുന്ദരം, ദിനേശ്, സ്റ്റില്‍സ് - റെനി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് -രാംജിത് പ്രഭാത്, പിആർഒ - ആതിര ദില്‍ജിത്ത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam