Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വനിതാ ഗുസ്തി താരങ്ങള്‍ക്ക് നേരെയുള്ള ലൈംഗിക പീഡനക്കേസ്; ബ്രിജ് ഭൂഷണ്‍ കുറ്റവിമുക്തൻ

വനിതാ ഗുസ്തി താരങ്ങള്‍ക്ക് നേരെയുള്ള ലൈംഗിക പീഡനക്കേസ്; ബ്രിജ് ഭൂഷണ്‍ കുറ്റവിമുക്തൻ

News Malayalam 3 weeks ago

ല്‍ഹി: വനിതാഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ദേശീയ ഗുസ്‌തി ഫെഡറേഷൻ മുൻ ചെയർമാൻ ബ്രിജ് ഭൂഷണൻ ശരണ്‍ സിങ്ങിനെ കുറ്റവിമുക്തനാക്കി.

ഡല്‍ഹി റൗസ് അവന്യൂ വിചാരണ കോടതിയാണ് ബ്രിജ് ഭൂഷണിനെ വെറുതെ വിട്ടത്. വനിതാ താരങ്ങള്‍ക്ക് നേരെ ബ്രിജ് ഭൂഷണ്‍ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു കേസ്.

ആറ് ഗുസ്തി താരങ്ങളാണ് ബ്രിജ്ഭൂഷണിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്. ഇവരുടെ പരാതിയുടെ വിവിധ വകുപ്പുകള്‍ ചേർത്ത് പൊലീസ് കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു. ബ്രിജ്‌ ഭൂഷണ്‍ കായികതാരങ്ങളോട് ലൈംഗികാതിക്രമം നടത്തിയെന്നും പ്രതിയെ ശിക്ഷിക്കണമെന്നും ഡല്‍ഹി പൊലീസ്‌ പ്രത്യേക കോടതിയില്‍ സമർപ്പിച്ച കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു.

"ജന്തർ മന്തറില്‍ വിദ്യാർഥികള്‍ ഉയർത്തിയ അധിക്ഷേപ വാക്കുകള്‍ക്ക് മാപ്പ് നല്‍കുന്നു"; പാതിരാത്രിയില്‍ വീണ്ടും പ്രധാനമന്ത്രിയുടെ വീഡിയോ

ലൈംഗികാതിക്രമം, ക്രിമിനല്‍ ഭീഷണി, പിന്തുടരല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. ആറുതാരങ്ങള്‍ 15 തവണയെങ്കിലും ലൈംഗികാതിക്രമത്തിന്‌ ഇരയായി. ഇത്‌ ശരിവയ്‌ക്കുന്ന സാക്ഷിമൊഴികളും രേഖകളും പൊലീസ്‌ സമർപ്പിച്ചു. അതേസമയം പ്രായപൂർത്തിയാകാത്ത താരം സമ്മർദത്തെതുടർന്ന്‌ മൊഴി മാറ്റിയതോടെ ബ്രിജ്‌ ഭൂഷണിനെതിരെയുള്ള പോക്‌സോ വകുപ്പ്‌ ഒഴിവാക്കിയിരുന്നു.

2023-ല്‍ ബ്രിജ് ഭൂഷനെതിരെ നടന്ന പ്രതിഷേധം ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. സാക്ഷി മാലിക്, ബജ്‌രംഗ് പുനിയ, വിനേഷ്‌ ഫോഗട്ട്‌ തുടങ്ങിയവർ ഡല്‍ഹി ജന്തർ മന്തറില്‍ മാസങ്ങളോളം സമരം ചെയ്തു. പുതിയ പാർലമെൻ്റ് മന്ദിരത്തിലേക്കുള്ള മാർച്ചില്‍ ഗുസ്തി താരങ്ങളെ പൊലീസ് ബലം പ്രയോഗിച്ച്‌ നീക്കം ചെയ്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

തമിഴ്നാട്ടിലേക്ക് കാവേരി വെള്ളം തുറന്ന് വിടുന്നതിനെതിരെ പ്രതിഷേധം; ഓഗസ്റ്റ് 13ന് ബന്ദിന് ആഹ്വാനം ചെയ്ത് കന്നഡ സംഘടനകള്‍
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam