Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വീണയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; ചോദ്യം ചെയ്യല്‍ നീണ്ടത് എട്ട് മണിക്കൂറോളം

വീണയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; ചോദ്യം ചെയ്യല്‍ നീണ്ടത് എട്ട് മണിക്കൂറോളം

News Malayalam 6 days ago

കൊച്ചി: സിഎംആർഎല്‍-എക്സാലോജിക്ക് സാമ്പത്തിക ഇടപാട് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകള്‍ വീണ ടിയുടെ ചോദ്യം ചെയ്യല്‍ പൂർത്തിയായി.

കൊച്ചി ഇ.ഡി ഓഫീസില്‍ രാവിലെ 10.30ഓടെ ഹാജരായ വീണയെ എട്ട് മണിക്കൂറോളമാണ് ഇ.ഡി ചോദ്യം ചെയ്തത്. എസ്‌എഫ്‌ഐഒ കണ്ടെത്തലുകളും ഇ.ഡി ശേഖരിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് വീണയെ ചോദ്യം ചെയ്തത്. വീണയ്ക്ക് വീണ്ടും സമൻസ് നല്‍കിയില്ല. ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഇനി ചോദ്യം ചെയ്യല്‍ എസ്‌എഫ്‌ഐഒ രേഖകള്‍ കിട്ടിയതിനു ശേഷമാകും.

ഭർത്താവ് മുഹമ്മദ് റിയാസിനൊപ്പമാണ് വീണ ഇ.ഡി ഓഫിസിലേക്ക് എത്തിയത്. ഈ മാസം 12ന് കൊച്ചി ഓഫിസില്‍ ചോദ്യംചെയ്യലിന് ഹാജരാകാൻ ഇ.ഡി വീണയ്ക്കു നോട്ടിസ് അയച്ചിരുന്നു. എന്നാല്‍ ആരോഗ്യപ്രശ്നങ്ങള്‍ അറിയിച്ചതിനെ തുടർന്ന് ഇന്ന് രാവിലെ ഹാജരാകാൻ ഇ.ഡി നിർദേശിക്കുകയായിരുന്നു.

"മുഖ്യമന്ത്രിയുടെ പ്രഖ്യാപനം കോണ്‍ഗ്രസ്-ബിജെപി ഡീലിൻ്റെ ഭാഗം"; പിഎം ശ്രീ നടപ്പാക്കാൻ മതനിരപേക്ഷ കേരളം അനുവദിക്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്

വീണ മാനേജിങ് ഡയറക്ടറായ എക്സാലോജിക് സൊല്യൂഷൻസ് സേവനമൊന്നും നല്‍കാതെ സിഎംആർഎല്‍ കമ്പനിയില്‍ നിന്ന് 2.78 കോടി വാങ്ങിയെന്നാണ് ഇ.ഡി കേസ്. സിഎംആർഎല്‍-എക്സാലോജിക് കേസില്‍ കരിമണല്‍ കമ്പനിയുടെ ജോയിന്റ് മാനേജിങ് ഡയറക്ടർ ശരണ്‍ എസ്. കർത്ത, മാനേജിങ് ഡയറക്ടർ ശശിധരൻ കർത്തയുടെ ഭാര്യ ജയ എസ്. കർത്ത എന്നിവരെ ഇ.ഡി ഇന്നലെ ചോദ്യം ചെയ്തിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam