Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വീതിയേറിയ സ്ക്രീൻ... പുത്തൻ ഫോള്‍ഡബിളുമായി സാംസങ്..! ഐഫോണിന് വെല്ലുവിളിയാകുമോ?

വീതിയേറിയ സ്ക്രീൻ... പുത്തൻ ഫോള്‍ഡബിളുമായി സാംസങ്..! ഐഫോണിന് വെല്ലുവിളിയാകുമോ?

News Malayalam 2 months ago

ഫോള്‍ഡബിള്‍ സ്മാർട്ട്ഫോണ്‍ വിപണിയില്‍ ആധിപത്യം നിലനിർത്താൻ പുതിയ തന്ത്രങ്ങളുമായി സാംസങ്. ഈ വർഷം ലണ്ടനില്‍ നടക്കാനിരിക്കുന്ന ഗാലക്സി അണ്‍പാക്ക്ഡ് ഇവന്റില്‍ നിലിവിലുള്ള മോഡലുകളേക്കാള്‍ വീതിയേറിയ സ്ക്രീനുള്ള പുതിയ ഫോള്‍ഡബിള്‍ ഉപകരണം അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകള്‍.

ജൂലൈ 22ന് നടക്കാനിരിക്കുന്ന ഈ ചടങ്ങില്‍ ഗാലക്സി സി ഫോള്‍ഡ് 8നൊപ്പമാകും വിപ്ലവകരമായ മാറ്റങ്ങളുള്ള ഈ പുതിയ ഡിവൈസ് പുറത്തിറങ്ങുക. സാംസങ്ങിന്റെ പ്രശസ്തമായ 'എസ് പെൻ' (S Pen) സൗകര്യം പുതിയ സീരീസില്‍ തിരികെ കൊണ്ടുവരുമെന്നും സൂചനയുണ്ട്.

'വൈഡ്' മോഡല്‍ കൂടുതല്‍ വീതിയുള്ള സ്‌ക്രീനിലൂടെ മികച്ച മള്‍ട്ടിടാസ്‌കിംഗ് അനുഭവം നല്‍കും. വലിയ ഡിസ്‌പ്ലേ ഉപയോഗിച്ച്‌ വീഡിയോ കാണല്‍, ഗെയിമിങ്, ഓഫീസ് ജോലികള്‍ എന്നിവ കൂടുതല്‍ എളുപ്പമാക്കാനും സാധിക്കും. പുതിയ ഫോള്‍ഡബിള്‍ ഫോണുകളോടൊപ്പം ഗാലക്സി വാച്ചിന്റെ പുതിയ പതിപ്പുകളും ഈ ചടങ്ങില്‍ അവതരിപ്പിക്കുമെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷം ന്യൂയോര്‍ക്കില്‍ നടന്ന ഇവന്റിന് ശേഷമാണ് ഇത്തവണ ലണ്ടനില്‍ വേദി ഒരുക്കിയിരിക്കുന്നത്.

ആ പോസ്റ്റ് പിന്‍വലിച്ചു; ക്രിസ്തുവായി നില്‍ക്കുന്ന സ്വന്തം ചിത്രം ഡിലീറ്റ് ചെയ്ത് ട്രംപ്

ആപ്പിളിന്റെ ആദ്യത്തെ ഫോള്‍ഡബിള്‍ ഐഫോണ്‍ ഈ വർഷം സെപ്റ്റംബറിലെത്തുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെയാണ് തങ്ങളുടെ സാങ്കേതിക മികവ് തെളിയിക്കാൻ സാംസങ് ലക്ഷ്യമിടുന്നത്. ഫോള്‍ഡബിള്‍ ഫോണുകളുടെ കാര്യത്തില്‍ ആപ്പിള്‍ വൈകിയാണ് വിപണിയിലെത്തുന്നതെങ്കിലും ചൈനീസ് വിപണിയിലടക്കംഐഫോണില്‍ നിന്നുണ്ടാകാൻ സാധ്യതയുള്ള വലിയ വെല്ലുവിളി നേരിടാൻ ഈ പുതിയ ലോഞ്ച് സാംസങ്ങിന് അനിവാര്യമാണ്.

കഴിഞ്ഞ വർഷങ്ങളില്‍ ന്യൂയോർക്കിലും പാരിസിലും വച്ച്‌ നടന്ന ചടങ്ങുകളിലൂടെയായിരുന്നു മുൻഗാമികളായ ഫോള്‍ഡ് 7, ഫോള്‍ഡ് 6 എന്നിവ പുറത്തിറക്കിയത്. ഈ വർഷം ഫെബ്രുവരിയില്‍ ഗാലക്സി എസ് 26 സീരീസ് അവതരിപ്പിച്ച്‌ സ്മാർട്ട്ഫോണ്‍ ലോകത്ത് തരംഗം സൃഷ്ടിച്ച സാംസങ്, പുതിയ ഫോള്‍ഡബിള്‍ മോഡലുകളിലൂടെ ആഗോള വിപണിയില്‍ വീണ്ടും വിസ്മയം തീർക്കാനൊരുങ്ങുകയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam