Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വേള്‍ഡ് വൈഡ് ഹിറ്റ്! 300 കോടി കടന്ന് വിജയ്‌യുടെ 'ജന നായകൻ'

വേള്‍ഡ് വൈഡ് ഹിറ്റ്! 300 കോടി കടന്ന് വിജയ്‌യുടെ 'ജന നായകൻ'

News Malayalam 3 weeks ago

ചെന്നൈ: ആഗോള തലത്തില്‍ ഗംഭീര കളക്ഷനുമായി വിജയ് ചിത്രം 'ജന നായകൻ'. വിജയ്‌യുടെ സിനിമാ ജീവിതത്തിലെ അവസാന ചിത്രമായ 'ജന നായകൻ' ആഗോളതലത്തില്‍ 300 കോടി രൂപ ഗ്രോസ് കളക്ഷനാണ് സ്വന്തമാക്കിയിരിക്കുന്നത്.

റിലീസ് ചെയ്ത് 12ാം ദിനമാണ് ഈ നേട്ടം.

ബോക്സ് ഓഫീസ് ട്രാക്കർമാരായ സാക്നില്‍ക്കിന്റെ റിപ്പോർട്ട് പ്രകാരം, സിനിമയുടെ ഇന്ത്യൻ ഗ്രോസ് 209.35 കോടി രൂപയാണ്. ഇന്ത്യൻ നെറ്റ് കളക്ഷൻ 179.45 കോടിയും. 12 ദിവസങ്ങള്‍ കൊണ്ട് വിദേശത്ത് നിന്ന് 92 കോടി നേടിയാണ് ചിത്രം നേടിയത്. ഇതോടെ സിനിമയുടെ ആഗോള ഗ്രോസ് 301.35 കോടിയായി.

കേരളത്തിലും ചരിത്രവിജയം കുറിച്ചാണ് ചിത്രം മുന്നേറുന്നത്. 2026ല്‍ കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രമായി 'ജന നായകൻ' മാറി കഴിഞ്ഞു. ഈ വർഷം റിലീസ് ചെയ്ത തമിഴ് ചിത്രങ്ങളില്‍ 'ബ്ലാസ്റ്റ്', 'കറുപ്പ്' എന്നിവയുടെ കേരള ഗ്രോസ് കളക്ഷൻ റെക്കോർഡുകള്‍ മറികടന്നാണ് വിജയ് ചിത്രം ഒന്നാം സ്ഥാനത്തെത്തിയത്.

ഗ്രാൻഡ് ഫാമിലി എന്റർടെയ്‌നർ ലോഡിങ്! കാർത്തി-മോഹൻ രാജ ചിത്രവുമായി പ്രിൻസ് പിക്ചേഴ്സ്

തങ്ങളുടെ പ്രിയപ്പെട്ട താരമായ വിജയ്‌യെ അവസാനമായി ബിഗ് സ്‌ക്രീനില്‍ കാണാൻ പ്രായഭേദമന്യേ ആരാധകർ തിയേറ്ററുകളിലേക്ക് എത്തുകയാണ്. റിലീസിന് മാസങ്ങള്‍ക്ക് മുൻപ് ഓണ്‍ലൈനില്‍ ലീക്കായ ശേഷവും ചിത്രത്തിന് ലഭിക്കുന്ന ഗംഭീര കളക്ഷൻ വിജയ്‌ എന്ന നടന്റെ ജനപ്രീതി അടിവരയിടുന്നതാണ്. 'തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്' എന്ന ടൈറ്റില്‍ കാർഡ് സ്ക്രീനില്‍ പ്രത്യക്ഷമാകുന്ന നിമിഷം മുതല്‍ കയ്യടികളോടെ 'ജന നായകൻ' ആഘോഷമാക്കുകയാണ് ആരാധകർ.

'തുടക്കം' സ്വപ്ന സാക്ഷാത്ക്കാരമെന്ന് വിസ്മയ, മകന്റെയും മകളുടെയും സിനിമയെന്ന് മോഹന്‍ലാല്‍; ട്രെയിലര്‍ പുറത്ത്

എച്ച്‌. വിനോദ് സംവിധാനം ചെയ്യുന്ന 'ജന നായകനി'ല്‍ ബോബി ഡിയോള്‍, പൂജാ ഹെഡ്ഗെ, മമിതാ ബൈജു, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. കെവിഎൻ പ്രൊഡക്ഷന്റെ ബാനറില്‍ വെങ്കട്ട് കെ നാരായണ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.

'ജന നായകന്റെ' അണിയറപ്രവർത്തകർ ഇവരാണ്: ഛായാഗ്രഹണം - സത്യൻ സൂര്യൻ, ആക്ഷൻ - അനില്‍ അരശ്, ആർട്ട് - വി. സെല്‍വ കുമാർ, കൊറിയോഗ്രാഫി - ശേഖർ, സുധൻ, ലിറിക്സ് അറിവ്, കോസ്റ്റ്യൂം - പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ - ഗോപി പ്രസന്ന, മേക്കപ്പ് - നാഗരാജ, പ്രൊഡക്ഷൻ കണ്‍ട്രോളർ - വീര ശങ്കർ, പിആർഒ ആൻഡ് മാർക്കറ്റിങ് കണ്‍സള്‍ട്ടന്റ് - പ്രതീഷ് ശേഖർ.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam