Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വെള്ളാപ്പള്ളിയുടേത് വര്‍ഗീയതയ്ക്ക്‌ വളം വയ്ക്കുന്ന പ്രസ്താവനയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌

വെള്ളാപ്പള്ളിയുടേത് വര്‍ഗീയതയ്ക്ക്‌ വളം വയ്ക്കുന്ന പ്രസ്താവനയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌

News Malayalam 1 day ago

തിരുവനന്തപുരം: വര്‍ഗീയതയ്ക്ക്‌ വളം വയ്ക്കുന്ന പ്രസ്താവനയാണ്‌ വെള്ളാപ്പള്ളി നടേശൻ നടത്തിയതെന്ന വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌.

ഒരേ ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി നേതാക്കളെയും, പ്രവര്‍ത്തകരെയും വിഭജിച്ച്‌ കാണുന്ന രീതി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്താവന പുറപ്പെടുവിച്ചു.

കേരളത്തിൻ്റെ മതനിരപേക്ഷ മനസ്സ്‌ രൂപപ്പെടുന്നതിന്‌ ഈ നിലപാട്‌ നല്‍കിയ സംഭാവന വളരെ വലുതാണ്‌. ആ സംഘടനയുടെ സെക്രട്ടറി സ്ഥാനം വഹിക്കുന്ന ഒരാളില്‍ നിന്ന്‌ ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത പ്രസ്താവനയാണ്‌ വെള്ളാപ്പള്ളിയില്‍ നിന്നും ഉണ്ടായതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌ വിമർശിച്ചു.

പുന്നമടയില്‍ പുതിയ ജലരാജ പ്രമുഖൻ്റെ കിരീടക്കൊടിയേറ്റം; കന്നിയങ്കത്തില്‍ അരോമ ചുണ്ടന് സ്വപ്നകിരീടം!!

സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന

"വര്‍ഗ്ഗീയതക്ക്‌ വളംവെക്കുന്ന പ്രസ്‌താവനയാണ്‌ വെള്ളാപ്പള്ളി നടത്തിയത്. സി.പി.ഐ എം സംസ്ഥാന കമ്മിറ്റി അംഗവും, മുന്‍ സ്‌പീക്കറുമായ എ.എന്‍ ഷംസീറിന്‌ ലീഗിന്റെ ശബ്ദമെന്ന വെള്ളാപ്പള്ളിയുടെ പ്രസ്‌താവന ഈ ദിശയിലുള്ളതാണ്‌. കമ്മ്യൂണിസ്റ്റ്‌ പാര്‍ടി എല്ലാ വിഭാഗങ്ങളിലും പെട്ട ജനങ്ങളെ സംഘടിപ്പിച്ചുകൊണ്ട്‌ സാമൂഹ്യ മാറ്റത്തിനായി പ്രവര്‍ത്തിക്കുന്ന പാര്‍ടിയാണ്‌. ഒരേ ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുന്ന പാര്‍ടി നേതാക്കളെയും, പ്രവര്‍ത്തകരെയും വിഭജിച്ച്‌ കാണുന്ന രീതി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്‌.

കേരളത്തിൻ്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വളരെ വലുതാണ്‌. എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്‌. കേരളത്തിൻ്റെ മതനിരപേക്ഷ മനസ്സ്‌ രൂപപ്പെടുന്നതിന്‌ ഈ നിലപാട്‌ നല്‍കിയ സംഭാവന വളരെ വലുതാണ്‌. ആ സംഘടനയുടെ സെക്രട്ടറി സ്ഥാനം വഹിക്കുന്ന ഒരാളില്‍ നിന്ന്‌ ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത പ്രസ്താവനയാണ്‌ വെള്ളാപ്പള്ളിയില്‍ നിന്നും ഉണ്ടായത്...."

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam