Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വിസ്മയയുടെ 'തുടക്കം' എങ്ങനെയുണ്ടാകും?  ട്രെയ്‌ലര്‍ ഇന്ന്, ആഗോള റിലീസ് ഓഗസ്റ്റ് ഏഴിന്

വിസ്മയയുടെ 'തുടക്കം' എങ്ങനെയുണ്ടാകും? ട്രെയ്‌ലര്‍ ഇന്ന്, ആഗോള റിലീസ് ഓഗസ്റ്റ് ഏഴിന്

News Malayalam 1 month ago

കൊച്ചി: വിസ്മയ മോഹൻലാല്‍ വെള്ളത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്ന 'തുടക്കം' തിയേറ്ററുകളിലേക്ക് എത്താൻ ഒരുങ്ങുകയാണ്.

ഓഗസ്റ്റ് ഏഴിനാണ് സിനിമയുടെ ആഗോള റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ഇന്ന് പുറത്തിറങ്ങും.

നേരത്തെ പുറത്തുവിട്ട സിനിമയുടെ പോസ്റ്ററുകളും കെ.എസ്. ചിത്ര ആലപിച്ച 'തളിരോമലേ' എന്ന ഗാനവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ബോബി കുര്യൻ, ഗണേഷ് കുമാർ, സായ് കുമാർ, മനോജ് .കെ. ജയൻ, ദിനേശ് പ്രഭാകർ, ജാഫർ ഇടുക്കി, കോട്ടയം രമേഷ്, ജിബിൻ ഗോപിനാഥ്, ശിവദാസ് കണ്ണൂർ, ജയ്സ് ജോസ്, ജയാക്കുറുപ്പ്, അശ്വിനി വിജയൻ, എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. മോഹൻലാലും ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.

"ഇത് ജനാധിപത്യ രാജ്യമാണ്, മാനവികതയ്ക്ക് മുകളിലാവരുത് രാഷ്ട്രീയം"; വിദ്യാർഥി സമരത്തിനുള്ള പിന്തുണയിലുറച്ച്‌ വിസ്മയ മോഹൻലാല്‍

ആശിർവാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ലോഞ്ച് ഒക്ടോബർ 30ന് കൊച്ചിയില്‍ വച്ചാണ് നടന്നത്. നവംബർ 17ന് കുട്ടിക്കാനത്ത് ആയിരുന്നു ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചത്. യു/എ 16 പ്ലസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരിക്കുന്ന സിനിമയുടെ ദൈർഘ്യം രണ്ട് മണിക്കൂറും 19 മിനിറ്റുമാണ്.

ഡോ. എമില്‍ ആന്റണിയും ഡോ. അനീഷ ആന്റണിയുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. ലിനീഷ് നെല്ലിക്കല്‍, അഖില്‍ കൃഷ്‍ണ, ജൂഡ് ആന്തണി ജോസഫ്, എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം - ജേക്സ് ബിജോയ്, ഛായാഗ്രഹണം - ജോമോൻ ടി ജോണ്‍, എഡിറ്റിങ് - ചമൻ ചാക്കോ. പ്രൊഡക്ഷൻ ഡിസൈൻ - സന്തോഷ് രാമൻ. മേക്കപ്പ് - ജിതേഷ് പൊയ്യ, കോസ്റ്റ്യൂം ഡിസൈൻ - അരുണ്‍ മനോഹർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - സൈലക്സ് ഏബ്രഹാം, ഫിനാൻസ് കണ്‍ട്രോളർ - മനോഹരൻ കെ പയ്യന്നൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - വിനോദ് ശേഖർ, ശ്രീക്കുട്ടൻ, പ്രൊഡക്ഷൻ കണ്‍ട്രോളർ - ബിജു തോമസ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam