Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വിഴിഞ്ഞത്ത് കാണാതായ ജോണിനായുള്ള തിരച്ചിലില്‍ കുടുംബത്തിന് അതൃപ്തി; നേവിയുടെ സഹായം തേടണമെന്ന് ആവശ്യം

വിഴിഞ്ഞത്ത് കാണാതായ ജോണിനായുള്ള തിരച്ചിലില്‍ കുടുംബത്തിന് അതൃപ്തി; നേവിയുടെ സഹായം തേടണമെന്ന് ആവശ്യം

News Malayalam 3 months ago

തിരുവനന്തപുരം: വിഴിഞ്ഞത്ത് കാണാതായ ജോണിനായുള്ള കോസ്റ്റല്‍ പൊലീസിൻ്റെ തിരച്ചിലില്‍ കുടുംബത്തിന് കടുത്ത അതൃപ്തി.

അഞ്ച് ദിവസമായിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്ന് ജോണിൻ്റെ മകൻ ജിനിൻ ജോണ്‍ പറഞ്ഞു.

കൃത്യസമയത്ത് കാലാവസ്ഥ മുന്നറിയിപ്പുകള്‍ നല്‍കുന്നതില്‍ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായും ആരോപിച്ചു. മത്സ്യത്തൊഴിലാളികളുടെ ജീവനു വിലയില്ലേ എന്നു ജിനിൻ ചോദിച്ചു. കുടുംബം വിഴിഞ്ഞം മത്സ്യത്തൊഴിലാളി ഓഫീസിലെത്തി അതൃപ്തി അറിയിച്ചു.

സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്ന് നാല് മരണം; അടുത്ത മൂന്ന് മണിക്കൂറില്‍ മൂന്ന് ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത

ജോണിനായുള്ള തിരച്ചലിലില്‍ ഗുരുതര വീഴ്ച ഫിഷറീസ് വകുപ്പിൻ്റെ ഭാഗത്ത് നിന്നും ഉണ്ടായിയെന്നാണ് ആരോപണം. അപകടം നടന്ന യഥാർത്ഥ സ്ഥലത്ത് പൊലീസ് പരിശോധന നടത്തുന്നില്ല. അപകടത്തില്‍പ്പെട്ട മറ്റ് മത്സ്യത്തൊഴിലാളികളെ തിരച്ചിലില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും പൊലീസ് തള്ളിയ പശ്ചാത്തലത്തിലാണ് കുടുംബം പ്രതിഷേധവുമായി രംഗത്ത് എത്തിയത്.

ഇന്നലെ മത്സ്യത്തൊഴിലാളികള്‍ ആഴക്കടലില്‍ സ്വന്തം നിലക്ക് പരിശോധന നടത്തേണ്ട അവസ്ഥ വന്നു. നാവികസേനയുടെ സഹായം തേടി എത്രയും പെട്ടെന്ന് രക്ഷാപ്രവർത്തനം ഊർജിതമാക്കണമെന്നാണ് കുടുംബത്തിൻ്റെ ആവശ്യം. പ്രാദേശികമായ കാലാവസ്ഥ മുന്നറിയിപ്പുകള്‍ ലഭ്യമാക്കാൻ സർക്കാർ ഇനിയെങ്കിലും ഇടപെടണമെന്നുമാണ് ആവശ്യം.

പാണക്കാട് മണ്ണിടിച്ചില്‍; അനുമതി ഇല്ലാതെ മണ്ണെടുത്തതില്‍ സ്ഥലം ഉടമക്കെതിരെ നോട്ടീസ്
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam