Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
യുദ്ധം അവസാനിപ്പിക്കാനുള്ള ഇറാൻ്റെ നിര്‍ദേശത്തില്‍ ട്രംപിന് അതൃപ്തി

യുദ്ധം അവസാനിപ്പിക്കാനുള്ള ഇറാൻ്റെ നിര്‍ദേശത്തില്‍ ട്രംപിന് അതൃപ്തി

News Malayalam 1 month ago

വാഷിങ്ടണ്‍ : പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുന്നതിനായി ഇറാൻ മുന്നോട്ടുവച്ച പുതിയ സമാധാന നിർദേശങ്ങളില്‍ യുഎസ് പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ് അതൃപ്തി രേഖപ്പെടുത്തിയതായി റിപ്പോർട്ട്.

ഇറാൻ്റെ ആണവ പദ്ധതിയെക്കുറിച്ചുള്ള ചർച്ചകള്‍ ആദ്യം തന്നെ വേണമെന്ന യുഎസിൻ്റെ പ്രധാന ആവശ്യം അംഗീകരിക്കാത്തതിനാലാണ് ട്രംപ് ഈ നിർദ്ദേശങ്ങള്‍ തള്ളിയതെന്നാണ് റിപ്പോർട്ട്.

യുദ്ധം അവസാനിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള ഘട്ടം ഘട്ടമായുള്ള മൂന്ന് നിർദ്ദേശങ്ങളാണ് ഇറാൻ മുന്നോട്ടുവെച്ചത്. എന്നാല്‍ ആണവ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ചർച്ചകള്‍ വെടിനിർത്തലിന് ശേഷം മതിയെന്ന ഇറാൻ്റെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കി. ആണവ വിഷയം ഏതൊരു കരാറിലും കേന്ദ്രസ്ഥാനത്ത് ഉണ്ടാകണമെന്നാണ് യുഎസിൻ്റെ പക്ഷം.

"ഉറങ്ങുന്ന കുട്ടികളെ കെട്ടിയിട്ടു, മയക്കു മരുന്ന് ഉള്‍പ്പെടെ കുത്തിവച്ചു"; ഇന്തോനേഷ്യയില്‍ ഡേ കെയര്‍ സെന്ററില്‍ കുഞ്ഞുങ്ങളോട് ക്രൂരത!

പ്രതിസന്ധി പരിഹരിക്കാൻ ഇറാൻ മുന്നോട്ടുവച്ച പ്രധാന വ്യവസ്ഥകള്‍ ഇവയാണ്

  • യുഎസും ഇസ്രയേലും ഇറാന് നേരെ നടത്തുന്ന യുദ്ധം അവസാനിപ്പിക്കുകയും ഭാവിയില്‍ ഇത്തരം ആക്രമണങ്ങള്‍ ഉണ്ടാകില്ലെന്ന് ഉറപ്പുനല്‍കുകയും ചെയ്യുക.

  • യുഎസിൻ്റെ നാവിക ഉപരോധം അവസാനിപ്പിക്കുകയും പ്രധാന കപ്പല്‍ പാതകള്‍ തുറന്നുനല്‍കുകയും ചെയ്യുക.

  • ആണവ പദ്ധതിയെക്കുറിച്ചും യുറേനിയം സമ്പുഷ്ടീകരണത്തെക്കുറിച്ചുമുള്ള തർക്കവിഷയങ്ങള്‍ ഇവയ്ക്ക് ശേഷം മാത്രം ചർച്ച ചെയ്യുക.

എന്നാല്‍ ഈ നിർദേശം ട്രംപ് തള്ളിക്കളഞ്ഞു. ആണവ സംബന്ധമായ ആശങ്കകള്‍ ആദ്യം തന്നെ പരിഹരിക്കണമെന്നാണ് ട്രംപിൻ്റെ നിലപാട്. യുഎസിൻ്റെ കടുത്ത നിലപാടോടെ നയതന്ത്ര നീക്കങ്ങള്‍ വീണ്ടും പ്രതിസന്ധിയിലായി. ഇസ്ലാമാബാദില്‍ നിശ്ചയിച്ചിരുന്ന ചർച്ചകള്‍ ട്രംപ് റദ്ദാക്കി.

വൈറ്റ് ഹൗസ് ഡിന്നറിനിടെ ഉണ്ടായ വെടിവയ്പും 2023ലെ ആ ട്വീറ്റും തമ്മിലെന്ത്? ചൂടു പിടിച്ച്‌ സോഷ്യല്‍ മീഡിയ ചർച്ച

ഗള്‍ഫ് മേഖലയിലെ സംഘർഷം ആഗോള വിപണിയെയും ബാധിച്ചിരിക്കുകയാണ്. ലോകത്തെ അഞ്ചിലൊന്ന് എണ്ണയും കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം തടസ്സപ്പെട്ടതോടെ ബ്രെൻ്റ് ക്രൂഡ് ഓയില്‍ വില കുത്തനെ ഉയർന്നു. സാധാരണയായി ഒരു ദിവസം നൂറിലധികം കപ്പലുകള്‍ കടന്നുപോകാറുള്ള ഈ പാതയിലൂടെ ഇപ്പോള്‍ വിരലിലെണ്ണാവുന്ന കപ്പലുകള്‍ മാത്രമാണ് സഞ്ചരിക്കുന്നത്. യുഎസ് ഉപരോധത്തെത്തുടർന്ന് ഇറാനുമായി ബന്ധമുള്ള നിരവധി കപ്പലുകള്‍ക്ക് മടങ്ങേണ്ടി വന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam