Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
യുക്രെയ്നില്‍ ചരക്കുക്കപ്പലിന് നേരെ ആക്രമണം; രണ്ട് ഇന്ത്യക്കാര്‍ക്കായി തെരച്ചില്‍

യുക്രെയ്നില്‍ ചരക്കുക്കപ്പലിന് നേരെ ആക്രമണം; രണ്ട് ഇന്ത്യക്കാര്‍ക്കായി തെരച്ചില്‍

News Malayalam 8 hrs ago

കീവ്: യുക്രെയ്നില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം. കപ്പലില്‍ നാല് ഇന്ത്യക്കാർ ഉണ്ടായിരുന്നതായാണ് വിവരം. ഇതിലെ രണ്ട് പേരെ കാണാനില്ലെന്ന് റിപ്പോർട്ട്.

രണ്ട് പേർ സുരക്ഷിതർ. പ്രദേശത്തെ സ്ഥിതിഗതികള്‍ എംബസി നിരീക്ഷിച്ചു വരികയാണ്.

യുക്രെയ്നിലെ ഒഡേസ തുറമുഖത്തുവെച്ച്‌ ശനിയാഴ്ചയാണ് എംവി എജിഎൻ രാഗ്നർ എന്ന കപ്പലിന് നേരെ ആക്രമണമുണ്ടായത്. സംഭവസമയത്ത് നാല് ഇന്ത്യക്കാർ കപ്പലിലുണ്ടായിരുന്നെന്ന കാര്യം എംബസി സ്ഥിരീകരിച്ചിട്ടുണ്ട്. അധികൃതരുമായി ഇടപെട്ട് കാണാതായവർക്കായുള്ള തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്.

ഇന്ത്യക്ക് 10 ശതമാനം, ചൈനയ്ക്കും ഇസ്രയേലിനും 12.5 ശതമാനം ഇറക്കുമതി തീരുവ; പുതിയ താരിഫ് പ്രഖ്യാപിച്ച്‌ ട്രംപ്

പ്രധാന തുറമുഖമായ ഒഡേസയില്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ പതിവാണ്. സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് യുക്രെയ്നിലേക്ക് യാത്രചെയ്യുന്നത് ഒഴിവാക്കാൻ ഇന്ത്യൻ പൗരന്മാരോട് അഭ്യർഥിച്ചിട്ടുണ്ട്.

"പാക് അധീന കശ്മീരിന്റെ പ്രധാനമന്ത്രിയാകണം"; ആഗ്രഹം പങ്കുവച്ച്‌ നവാസ് ഷെരീഫ്
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: News Malayalam