Dailyhunt
അശ്ലീലവും നഗ്നതയും പ്രചരിപ്പിക്കുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യും എന്ന് രാഷ്‌ട്രപതി പറഞ്ഞിട്ടില്ല

അശ്ലീലവും നഗ്നതയും പ്രചരിപ്പിക്കുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യും എന്ന് രാഷ്‌ട്രപതി പറഞ്ഞിട്ടില്ല

Claim

സോഷ്യല്‍ മീഡിയയില്‍ അശ്ലീലവും നഗ്നതയും പ്രചരിപ്പിക്കുന്ന പെണ്‍കുട്ടികളുടെ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കുമെന്ന് ദ്രൗപദി മുർമു പറഞ്ഞുവെന്ന് അവകാശപ്പെടുന്ന ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്.


Fact

വൈറല്‍ അവകാശവാദം പരിശോധിക്കാനായി, പ്രസക്തമായ കീവേഡുകള്‍ ഉപയോഗിച്ച്‌ ഞങ്ങള്‍ ഒരു ഗൂഗിള്‍ സെർച്ച്‌ നടത്തി. അപ്പോള്‍ നിലവില്‍ വൈറലാകുന്ന ദ്രൗപതി മുർമുവിന്റെ പ്രസ്താവനയെ കുറിച്ചുള്ള വിശ്വസനീയമായ ഒരു മാധ്യമ റിപ്പോർട്ടിട്ടും ഞങ്ങള്‍ കണ്ടെത്തിയില്ല. സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ച്‌ അവർ അത്തരമൊരു പ്രസ്താവന നടത്തിയിരുന്നെങ്കില്‍, അത് നിസ്സംശയമായും ഒരു പ്രധാന വാർത്തയായി മാറുമായിരുന്നു.

തുടർന്ന്, പ്രസിഡന്റിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ഞങ്ങള്‍ പരിശോധിച്ചു. അവിടെയും, വൈറല്‍ അവകാശവാദവുമായി സാമ്യമുള്ള ഒരു പ്രസ്താവനയും ഞങ്ങള്‍ക്ക് കണ്ടെത്താനായില്ല.

ഞങ്ങളുടെ അന്വേഷണത്തിനിടെ, ഫെബ്രുവരി 24 ന് പിഐബി ഫാക്റ്റ് ചെക്ക് എക്‌സ് (മുമ്പ് ട്വിറ്റർ) അക്കൗണ്ടില്‍ ഈ വൈറല്‍ അവകാശവാദത്തെ അഭിസംബോധന ചെയ്യുന്ന ഒരു പോസ്റ്റ് ഞങ്ങള്‍ കണ്ടെത്തി.

ഈ പോസ്റ്റിലൂടെ, പിഐബി വൈറല്‍ അവകാശവാദത്തെ നിരാകരിക്കുന്നു. പോസ്റ്റ് ഇങ്ങനെ പറയുന്നു: "രാഷ്ട്രപതിയുടെ പേരില്‍ പ്രചരിക്കുന്ന വ്യാജ അവകാശവാദങ്ങള്‍ സൂക്ഷിക്കുക. സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഒരു ഇൻസ്റ്റാഗ്രാം റീല്‍ അവകാശപ്പെടുന്നത്, 'അനുചിതമായ' വസ്ത്രം ധരിച്ച്‌ സോഷ്യല്‍ മീഡിയയില്‍ ഉള്ളടക്കം പോസ്റ്റ് ചെയ്യുന്ന ഏതൊരു നടിയുടെയും ആധാർ കാർഡ് സസ്പെൻഡ് ചെയ്യുമെന്നും അവരുടെ എല്ലാ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ഇല്ലാതാക്കുമെന്നും പ്രസിഡന്റ് ദ്രൗപതി മുർമു പ്രസ്താവന ഇറക്കിയെന്നാണ്. ഈ അവകാശവാദം വ്യാജമാണ്. പ്രസിഡന്റ് ദ്രൗപതി മുർമു അത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ല."

പിഐബി അതിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി ഈ അവകാശവാദത്തെ

"അനുചിതമായ വസ്ത്രം ധരിച്ച്‌ പോസ്റ്റ് ചെയ്യുന്ന ഏതൊരു നടിയുടെയും എല്ലാ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ഇല്ലാതാക്കുമെന്ന് പ്രസിഡന്റ് ദ്രൗപതി മുർമു പറഞ്ഞതായി അവകാശപ്പെടുന്ന ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.ഈ അവകാശവാദം വ്യാജമാണ്.പ്രസിഡന്റ് ദ്രൗപതി മുർമു അത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ല," എന്നാണ് പോസ്റ്റ് പറയുന്നത്.

നടികള്‍ എന്നതിന് പകരം സ്ത്രീകളുടെ എന്നാണ് പറഞ്ഞിരിക്കുന്നത് എന്നാണ് മലയാളത്തിലെ സമൂഹ മാധ്യമ പോസ്റ്റുകളില്‍ പറയുന്നത്.

.സമൂഹമാധ്യമങ്ങളില്‍ മലയാളത്തില്‍ പ്രചരിക്കുന്ന പോസ്റ്റില്‍, 'നടികള്‍' എന്ന പദത്തിന് പകരം 'സ്ത്രീകള്‍' എന്ന് ഉപയോഗിച്ചിരിക്കുന്നു. അനുചിതമായ വസ്ത്രം ധരിച്ച്‌ പോസ്റ്റ് ചെയ്യുന്ന സ്ത്രീകളുടെ പോസ്റ്റ് നീക്കം ചെയ്യുമെന്ന് തീരുമാനിച്ചാല്‍ അത് സ്വാഭാവികമായി നടികള്‍ക്കും ബാധകമാവും.

ഞങ്ങളുടെ അന്വേഷണത്തില്‍ ശേഖരിച്ച തെളിവുകള്‍ പ്രകാരം, രാഷ്ട്രപതി അത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ല. വൈറല്‍ അവകാശവാദം വ്യാജമാണ്

ഈ വീഡിയോയുടെ വസ്തുത ആദ്യം പരിശോധിച്ചത് ഞങ്ങളുടെ ഹിന്ദി ടീമാണ്,അത് ഇവിടെ വായിക്കാം.

Sources
X Post PIB fact Check on Feb 24, 2026

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Newschecker Malayalam