പകർച്ചവ്യാധി വ്യാപിക്കുന്ന സാഹചര്യത്തില്‍, "പടച്ചോന്റെ ആയുസ്സിന്റെ കണക്ക് എത്തിയാല്‍ മരിക്കും, അതിന് ആരോഗ്യമന്ത്രിയുടെ മേല്‍ കുതിര കയറേണ്ട" എന്ന രീതിയില്‍ പൊതുമരാമത്ത് മന്ത്രി പി കെ ബഷീർ പ്രതികരിച്ചതായി കാണിക്കുന്ന മനോരമ ന്യൂസിന്റെ ന്യൂസ് കാർഡ്
ജൂണ്‍ 21 തീയതി രേഖപ്പെടുത്തിയിരിക്കുന്ന കാർഡില്‍, പകർച്ചവ്യാധി മരണങ്ങളെ ന്യായീകരിച്ചുകൊണ്ട് പി കെ ബഷീർ പരാമർശം നടത്തിയെന്നാണ് അവകാശവാദം.
Evidence
മന്ത്രി പി കെ ബഷീർ വ്യാജ പ്രചരണത്തിനെതിരെ പ്രതികരിച്ചു
വൈറല്‍ ന്യൂസ് കാർഡിന്റെ ആധികാരികത പരിശോധിക്കാൻ ഞങ്ങള്‍ ഒരു കീ വേർഡ് സേർച്ച് നടത്തി. അന്വേഷണത്തിനിടെ 2026 ജൂണ്‍ 23-ന് പി കെ ബഷീർ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച ഒരു പോസ്റ്റ് കണ്ടെത്തി.
പോസ്റ്റില്‍, മലയാള മനോരമയുടെ ലോഗോയും വെബ്‌സൈറ്റ് പേരും ഉപയോഗിച്ച് ആസൂത്രിതമായി വ്യാജ പോസ്റ്റ് നിർമ്മിച്ചതാണെന്നും, ഇത് പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കുന്നു. വ്യാജ പോസ്റ്റർ പ്രചരിപ്പിച്ചവരെയും നിർമ്മിച്ചവരെയും കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.

വ്യാജ പോസ്റ്റർ പ്രചരിപ്പിച്ച സിപിഎം ലോക്കല്‍ സെക്രട്ടറിക്കെതിരെ കേസ്
തുടർന്ന് നടത്തിയ പരിശോധനയില്‍, 2026 ജൂണ്‍ 24-ന് മനോരമ ന്യൂസ് പ്രസിദ്ധീകരിച്ച വാർത്ത കണ്ടെത്തി.
വാർത്ത പ്രകാരം, കോഴിക്കോട് പേരാമ്പ്ര ഒച്ചാട് സ്വദേശിയായ സിപിഎം ലോക്കല്‍ സെക്രട്ടറി എടവന സുരേന്ദ്രനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പി കെ ബഷീർ പകർച്ചവ്യാധി മരണങ്ങളെക്കുറിച്ച് വിവാദ പരാമർശം നടത്തിയെന്ന രീതിയില്‍ മനോരമ ന്യൂസിന്റെ പേരില്‍ വ്യാജ പോസ്റ്റർ നിർമ്മിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനാണ് നടപടി.
പൊതുപ്രവർത്തകനായ ഇസ്മായിലിന്റെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തതെന്നും, വ്യാജ പോസ്റ്ററിനെതിരെ മനോരമ ന്യൂസും പൊലീസില്‍ പരാതി നല്‍കിയതായും റിപ്പോർട്ടില്‍ പറയുന്നു.

രാതി നല്‍കിയതായും റിപ്പോർട്ടില്‍ പറയുന്നു.
Verdict
പകർച്ചവ്യാധി മരണങ്ങളെക്കുറിച്ച് "പടച്ചോന്റെ ആയുസ്സിന്റെ കണക്ക് എത്തിയാല്‍ മരിക്കും" എന്ന് പി കെ ബഷീർ പറഞ്ഞതായി പ്രചരിക്കുന്ന മനോരമ ന്യൂസ് കാർഡ് വ്യാജമാണ്. മനോരമ ന്യൂസിന്റെ പേരില്‍ കൃത്രിമമായി നിർമ്മിച്ച പോസ്റ്ററാണ് ഇത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
FAQ
പി കെ ബഷീർ പകർച്ചവ്യാധി മരണങ്ങളെക്കുറിച്ച് വൈറല്‍ പോസ്റ്ററിലുള്ള പരാമർശം നടത്തിയിട്ടുണ്ടോ?
ഇല്ല. അത്തരം പരാമർശം നടത്തിയതായി തെളിവുകളില്ല. പ്രചരിച്ച ന്യൂസ് കാർഡ് വ്യാജമാണെന്ന് കണ്ടെത്തി.
വൈറല്‍ പോസ്റ്റർ യഥാർത്ഥത്തില്‍ മനോരമ ന്യൂസ് പ്രസിദ്ധീകരിച്ചതാണോ?
അല്ല. മനോരമ ന്യൂസിന്റെ പേരും ലോഗോയും ഉപയോഗിച്ച് നിർമ്മിച്ച വ്യാജ പോസ്റ്ററാണ്.
വ്യാജ പോസ്റ്ററിനെതിരെ നിയമനടപടി ഉണ്ടായിട്ടുണ്ടോ?
അതെ. പോസ്റ്റർ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തതായി റിപ്പോർട്ടുകളുണ്ട്.
പി കെ ബഷീർ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടുണ്ടോ?
അതെ. തന്റെ പേരില്‍ പ്രചരിക്കുന്ന പോസ്റ്റർ വ്യാജമാണെന്നും നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ വ്യക്തമാക്കി.
Sources
Facebook Post by P K Basheer - 23 June 2026
Manorama News YouTube Report - 24 June 2026

