Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വി ഡി സതീശന്റെ വാഹന വ്യൂഹമെന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ പഴയത്

വി ഡി സതീശന്റെ വാഹന വ്യൂഹമെന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ പഴയത്

Claim

മുഖ്യമന്ത്രി വി ഡി സതീശന്റെ വാഹന വ്യൂഹം പൊതുഗതാഗതം തടസപ്പെടുത്തുന്നുവെന്ന സൂചനയോടെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്.

നിരവധി സുരക്ഷാ വാഹനങ്ങള്‍ നിരയായി പോകുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ കാണുന്നത്.

:യുഡിഎഫിനെ അധികാരത്തില്‍ കൊണ്ട് വന്നത് ബിജെപിയാണെന്ന് കെ സുരേന്ദ്രൻ പറയുന്ന വീഡിയോ ക്ലിപ്ഡ് ആണ്


Fact

സുരക്ഷാ വാഹനങ്ങളുടെ എണ്ണം പരമാവധി കുറയ്ക്കുമെന്നും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള ഗതാഗത നിയന്ത്രണങ്ങള്‍ ഒഴിവാക്കുമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ നേരത്തെ പറഞ്ഞിരുന്നു. ആ പശ്ചാത്തലത്തിലാണ് "മേൻന്റെ മ്യോൻ" എന്ന അടിക്കുറിപ്പോടെ വീഡിയോ പ്രചരിക്കുന്നത്. കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ വി ഡി സതീശൻ തന്റെ പൂർണ്ണനാമമായ "വടശ്ശേരി ദാമോദര മേനോൻ സതീശൻ" ഔദ്യോഗികമായി ഉപയോഗിച്ചിരുന്നു. അതിനെയാണ് അടിക്കുറിപ്പില്‍ പരാമർശിക്കുന്നത്.
വീഡിയോയുടെ തുടക്കത്തില്‍ "ആരൊക്കെ പെട്ടു" എന്ന എഴുത്തും "ദ ട്രിവിയൻസ്" എന്ന ലോഗോയും കാണാം. ഇതിനെ അടിസ്ഥാനമാക്കി നടത്തിയ പരിശോധനയില്‍, "ദ ട്രിവിയൻസ്" എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടില്‍ ഇതേ വീഡിയോ 2026 മാർച്ച്‌ 7-ന് പ്രസിദ്ധീകരിച്ചതായി കണ്ടെത്തി.

ഡെക്കാൻ ക്രോണിക്കിള്‍ റിപ്പോർട്ട് പ്രകാരം രാഹുല്‍ ഗാന്ധി 2026 മാർച്ച്‌ 7-ന് തിരുവനന്തപുരം സന്ദർശിച്ച്‌ വിവിധ പൊതുപരിപാടികളില്‍ പങ്കെടുത്തിരുന്നു.

അതിനാല്‍ അന്നത്തെ ഗതാഗത നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട ദൃശ്യങ്ങളാകാമെന്ന സാധ്യത ശക്തമാണ്.

വീഡിയോയുടെ അവസാന ഭാഗത്ത് എംപിയും ദേശകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനുമായ ശശി തരൂരിന്റെ ഔദ്യോഗിക വാഹനവും വാഹന വ്യൂഹത്തില്‍ ഉള്‍പ്പെട്ടതായി കാണാം. ഇത് വീഡിയോ ഒരു ദേശീയ നേതാവിന്റെ സന്ദർശനവുമായി ബന്ധപ്പെട്ടതാകാമെന്ന സൂചന നല്‍കുന്നു.

രാഹുല്‍ ഗാന്ധിയുടെ തിരുവനന്തപുരം സന്ദർശന ദിവസത്തോടാണ് വീഡിയോയുടെ സമയം പൊരുത്തപ്പെടുന്നത്. എന്നാല്‍, ഈ വാഹന വ്യൂഹം രാഹുല്‍ ഗാന്ധിയുടേതാണെന്ന് സ്വതന്ത്രമായി സ്ഥിരീകരിക്കാൻ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. എന്നിരുന്നാലും, വീഡിയോ വി ഡി സതീശൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനും മുമ്പ് പ്രചരിച്ചിരുന്നതാണെന്ന് വ്യക്തമാണ്.

Sources
The Trivians Instagram Reel - Published March 7, 2026
Deccan Chronicle - Rahul Gandhi's Thiruvananthapuram visit report - Published March 7, 2026
Self Analysis

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Newschecker Malayalam