Dailyhunt
അഭിമന്യു കൊലപാതകം; ഒരു പ്രതി കൂടി അറസ്റ്റില്‍

അഭിമന്യു കൊലപാതകം; ഒരു പ്രതി കൂടി അറസ്റ്റില്‍

Newsthen.com 4 years ago

വള്ളിക്കുന്നത്ത് 15 വയസ്സുകാരന്‍ അഭിമന്യു കുത്തേറ്റ് മരിച്ച സംഭവത്തിലെ ഒരു പ്രതി കൂടി അറസ്റ്റില്‍. കൊലപാതക ശ്രമം അടക്കം നിരവധി കേസുകളില്‍ പ്രതിയായ താമരക്കുളം കണ്ണനാകുഴി ഷീജാ ഭവനത്തില്‍ ഉണ്ണികൃഷ്ണനാണ് (ഉണ്ണിക്കുട്ടന്‍ - 24) അറസ്റ്റിലായത്. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന ഇയാളെ വെള്ളിയാഴ്ച പുലര്‍ച്ചെയോടെയാണ് പിടികൂടിയത്. അതേസമയം, കഴിഞ്ഞ ദിവസം പ്രതിയായ വള്ളികുന്നം കണ്ണമ്ബള്ളി പടീറ്റതില്‍ അരുണ്‍ അച്യുതനെ അറസ്റ്റ് ചെയ്തിരുന്നു. പലതവണ പൊലീസിനെ വെട്ടിച്ച്‌ കടന്ന ഇയാളെ തന്ത്രപരമായാണ് കഴിഞ്ഞ ദിവസം വലയിലാക്കിയത്.

അതേസമയം, വള്ളികുന്നം പുത്തന്‍ചന്ത കുറ്റിതെക്കതില്‍ അഭിമന്യുവിനെ (15) കൊലപ്പെടുത്തുകയും സഹപാഠിയായ പുത്തന്‍ചന്ത മങ്ങാട്ട് കാശിനാഥ് (15), ആദര്‍ശ് (17) എന്നിവരെ കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ മറ്റ് പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണ്.

അഭിമന്യുവിന്റെ സഹോദരന്‍ അനന്തുവിനോടുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പ്രതികള്‍ മൊഴി നല്‍കിയിരിക്കുന്നത്.

കേസിലെ ഒന്നാം പ്രതി വള്ളികുന്നം പുത്തന്‍പുരക്കല്‍ സജയ്ജിത്ത് (20), രണ്ടാം പ്രതി വള്ളികുന്നം ജ്യോതിഷ് ഭവനില്‍ ജിഷ്ണു തമ്ബി (26), ഇലിപ്പക്കുളം ഐശ്വര്യയില്‍ ആകാശ് പോപ്പി (20), ആറാം പ്രതി വള്ളികുന്നം പള്ളിവിള ജങ്ഷന്‍ പ്രസാദം വീട്ടില്‍ പ്രണവ് (23) എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു. റിമാന്‍ഡിലുള്ള ഇവരെ കസ്റ്റഡിയില്‍ വാങ്ങാനുള്ള നടപടികളും പുരോഗമിക്കുകയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Newsthen.com