Dailyhunt
ഡോക്ടറായ ഭര്‍ത്താവിനെ സംശയം, കോളേജ് പ്രൊഫസറായ ഭാര്യ ഷോക്കടിപ്പിച്ചു കൊന്നു

ഡോക്ടറായ ഭര്‍ത്താവിനെ സംശയം, കോളേജ് പ്രൊഫസറായ ഭാര്യ ഷോക്കടിപ്പിച്ചു കൊന്നു

Newsthen.com 4 years ago

മധ്യപ്രദേശിലെ ചത്തര്‍പുരില്‍ കോളേജ് പ്രൊഫസറായ ഭാര്യ ഡോക്ടര്‍ ആയ ഭര്‍ത്താവിനെ ഷോക്കടിപ്പിച്ചു കൊന്നു. ഡോക്ടര്‍ നീരജ് പഥക്കിനെ കൊന്ന കേസില്‍ പ്രൊഫസര്‍ മമത പഥക്കിനെ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ഏപ്രില്‍ 29ന് ആയിരുന്നു കൊലപാതകം. ഭര്‍ത്താവിന്റെ പെരുമാറ്റത്തില്‍ പ്രൊഫസര്‍ക്ക് സംശയമുണ്ടായിരുന്നു. നഗരത്തിലെ പ്രമുഖനായ ഡോക്ടറായിരുന്നു നീരജ് പഥക്. ദമ്ബതികള്‍ തമ്മില്‍ വഴക്ക് പതിവായിരുന്നു. സംഭവ ദിവസവും ഇരുവരും തമ്മില്‍ വഴക്കിട്ടു. തുടര്‍ന്ന് ഭര്‍ത്താവിന് ഭക്ഷണത്തില്‍ ഉറക്കഗുളിക ചേര്‍ത്ത് നല്‍കുകയായിരുന്നു. ഇതിനുശേഷം വൈദ്യുതി വയറുകള്‍ ഘടിപ്പിച്ച്‌ ഷോക്കടിപ്പിച്ചു കൊല്ലുകയായിരുന്നു.

രണ്ടു ദിവസം കഴിഞ്ഞതിനു ശേഷമാണ് പ്രൊഫസര്‍ മരണവിവരം പുറത്തുള്ള ആളുകളെ അറിയിച്ചത്.

ഏപ്രില്‍ 30ന് രാവിലെ താനും മകനും സുഖമില്ലാത്തതിനാല്‍ ജാന്‍സിയിലേക്ക് ചികിത്സയ്ക്കായി പോയെന്നും തിരികെയെത്തിയപ്പോള്‍ ഭര്‍ത്താവ് മരിച്ചു കിടക്കുന്നതാണ് കണ്ടതെന്നും ഇവര്‍ പറഞ്ഞു. ഏറെനാളായി ഭര്‍ത്താവ് അസുഖബാധിതനായിരുന്നു എന്നും ഇവര്‍ പോലീസിനെ അറിയിച്ചു.

എന്നാല്‍ മരണം നടന്ന് രണ്ട് ദിവസമായി എന്ന് വ്യക്തമായതോടെ പൊലീസ് വിശദമായ അന്വേഷണം നടത്തുകയായിരുന്നു. പ്രൊഫസറുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയതിനെ തുടര്‍ന്ന് ഇവരെ വിശദമായി ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിച്ചു. മാനസിക വെല്ലുവിളി നേരിടുന്ന ഏകമകന്റെ ഒപ്പമാണ് ദമ്ബതികള്‍ താമസിച്ചിരുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Newsthen.com