Wednesday, 28 Jul, 8.52 pm Newsthen.com

ഹോം
എസ്.എസ്.എല്‍.സി തോറ്റവര്‍ക്ക് ഫ്രൈഡ് ചിക്കന്‍ വീട്ടിലെത്തുമെന്നു വാഗ്ദാനം; എന്നിട്ടോ.?

തൃശ്ശൂര്‍ ജില്ലയിലെ തോളൂര്‍ പഞ്ചായത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ പരാജയപ്പെട്ട മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കുമാണ് ഈ സമ്മാനവാഗ്ദാനം.

ഓരോ പരാജിതനെയും കാത്തിരുന്നത് 550 രൂപ വില വരുന്ന ഒന്‍പതു പീസ് ഫാമിലി പായ്ക്ക് ഫ്രൈഡ് ചിക്കന്‍.
ഡെലിവറി ഫീസ് പോലുമില്ലാതെ വീട്ടില്‍ എത്തിക്കും എന്നായിരുന്നു പറപ്പൂരിലെ 'പാപ്രിക്ക ഫ്രൈഡ് ചിക്കന്‍' എന്ന സ്ഥാപനത്തിന്റെ വാഗ്ദാനം. ഫലം വന്നപ്പോള്‍ തോളൂര്‍ പഞ്ചായത്തിലെ സ്കൂളുകളില്‍ 100 ശതമാനം വിജയം.!
സ്വാദിഷ്ടമായ ആ ഓഫര്‍ അങ്ങനെ എല്ലാവരെയും 'കൊതിപ്പിച്ചു' കൊണ്ട് ഓടിക്കളഞ്ഞു.

എസ്.എസ്.എല്‍.സി ഫലം വന്ന ദിവസം പുറത്തിറക്കിയ പോസ്റ്റര്‍ തോളൂരില്‍ മാത്രമല്ല സമീപ ഗ്രാമങ്ങളിലും വൈറലായിരുന്നു. വിജയം മാത്രമല്ല, പരാജയവും ആഘോഷിക്കപ്പെടാനുള്ളതാണ് എന്നായിരുന്നു പോസ്റ്ററിലെ ഹിറ്റ് വാചകം.
പക്ഷേ തോളൂരിലെ 'തലതിരിഞ്ഞ' പിള്ളേര്‍ കാരണം 'ചിക്കന്‍ ഫ്രൈ' ആകാതെ ഇപ്പോഴും ചട്ടിയില്‍ തന്നെ കിടക്കുന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Newsthen.com
Top