സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കോങ്ങാട് എംഎല്‍എയുമായ വിജയദാസ് അന്തരിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ഇന്നലെ രാത്രിയാണ് വിജയദാസ് അന്തരിച്ചത്. വിജയ് ദാസിന് കോവിഡാനന്തര ശ്വാസകോശ രോഗവും മസ്തിഷ്കാഘാതവും സംഭവിച്ചുവെന്നതാണ് മരണകാരണമായി ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്.
കോവിഡ് ബാധിതനായ ഇദ്ദേഹത്തെ പിന്നീടുണ്ടായ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്നാണ് ഈ മാസം പന്ത്രണ്ടാം തീയതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലച്ചോറില്‍ രക്തസ്രാവം കണ്ടതിനെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയിരുന്നു. ചികിത്സയിലിരിക്കെ വിജയദാസിന് ന്യൂമോണിയയും ബാധിച്ചിരുന്നു. രാവിലെ മുതല്‍ മൃതശരീരം പൊതുദര്‍ശനത്തിന് വെച്ച ശേഷം വൈകിട്ട് ചന്ദ്രനഗര്‍ വൈദ്യുതി ശ്മശാനത്തില്‍ സംസ്കരിക്കും.

