Thursday, 04 Mar, 12.09 am Newsthen.com

ഹോം
പന്ത്രണ്ടാം നിലയില്‍ നിന്ന് കുഞ്ഞ് താഴേക്ക്,പാഞ്ഞെത്തി കുട്ടിയെ ചാടി പിടിച്ച്‌ ഡ്രൈവര്‍, ഞെട്ടിക്കുന്ന വീഡിയോ

വിയറ്റ്നാമില്‍ നിന്നൊരു ഞെട്ടിക്കുന്നതും ആശ്വാസം നല്‍കുന്നതുമായ വീഡിയോ. പന്ത്രണ്ടാം നിലയില്‍ നിന്ന് വീണ കുഞ്ഞിനെ ഓടിയെത്തി രക്ഷപ്പെടുത്തുന്ന ഡെലിവറി ഡ്രൈവറുടെ വീഡിയോ വൈറല്‍.

നുവിന്‍ നോവാക് മന്‍ എന്നാണ് 31 വയസുള്ള ഡ്രൈവറുടെ പേര്.ഒരു പാക്കറ്റ് ഡെലിവറിയുമായി ബന്ധപ്പെട്ട് ഫ്ലാറ്റ് കോമ്ബൗണ്ടില്‍ ട്രക്കില്‍ ഇരിക്കുകയായിരുന്നു നുവിന്‍. ഒരു സ്ത്രീ കരയുന്നത് കേട്ട് ഗ്ലാസ് താഴ്ത്തി മുകളിലേയ്ക്ക് നോക്കുമ്ബോള്‍ ആണ് രണ്ട് വയസുള്ള ഒരു കുഞ്ഞ് ബാല്‍കണിയില്‍ നിന്ന് ഏതു നിമിഷവും താഴേക്ക് വീണേക്കാമെന്ന മട്ടില്‍ ഇരിക്കുന്നത് കണ്ടത്.

രണ്ട് കുഞ്ഞുങ്ങളുടെ അച്ഛനായ നുവിന്‍ ആ ഫ്ലാറ്റിന്റെ താഴേക്ക് ഓടിച്ചെന്നു. എന്നാല്‍ കുഞ്ഞു വന്നു വീഴുക ജനറേറ്ററിനായി ഉണ്ടാക്കിയ 6 അടി ഉയരമുള്ള ഷെഡിന് പുറത്തേയ്ക്ക് ആകുമെന്ന് നുവിന് ഉറപ്പായി. ആ ഷെഡിന് മുകളിലേയ്ക്ക് നുവിന്‍ പാഞ്ഞു കയറി. ഷീറ്റ് കൊണ്ട് മേഞ്ഞതായിരുന്നു ഷെഡ്ഡ്. നുവിന്‍ കയറിയതേ ഷീറ്റ് കുഴിഞ്ഞു. നുവിന്‍ വീഴാന്‍ പോയി. അപ്പോഴേക്കും കുഞ്ഞ് ബാല്‍കണിയില്‍ നിന്ന് വീണു കഴിഞ്ഞിരുന്നു. ഷീറ്റ് കുഴിഞ്ഞെങ്കിലും കുഞ്ഞിനെ ചാടി പിടിക്കാന്‍ നുവിന് ആയി.

നുവിന്‍ കുഞ്ഞിനെ രക്ഷിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്. മൊത്തം തീരുമാനമെടുക്കാനും കുട്ടിയെ ചാടി പിടിക്കാനുമൊക്കെ നുവിന് കിട്ടിയത് വെറും രണ്ട് മിനുട്ട്. കുട്ടിയെ അപ്പോള്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ട് പോയി. എടുപ്പിന് വീഴ്ചയുടെ ആഘാതത്തില്‍ പറ്റിയ പരിക്കൊഴിച്ചാല്‍ കുട്ടിയ്ക്ക് മറ്റു കുഴപ്പങ്ങള്‍ ഒന്നും ഇല്ല എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Newsthen.com
Top