Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
2026ല്‍ ജിയോ ഫയല്‍ ചെയ്തത് 3,476 പേറ്റന്റുകള്‍; ദിവസേന 10 പേറ്റന്റ്

2026ല്‍ ജിയോ ഫയല്‍ ചെയ്തത് 3,476 പേറ്റന്റുകള്‍; ദിവസേന 10 പേറ്റന്റ്

Newsthen.com 1 week ago

2026 സാമ്പത്തിക വര്‍ഷത്തില്‍ ജിയോ ഫയല്‍ ചെയ്തത് 3,476 പേറ്റന്റുകള്‍; ദിവസേന ശരാശരി 10 പേറ്റന്റുകളാണ് കമ്പനി ഫയല്‍ ചെയ്തത്

കൊച്ചി/മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ സേവന ദാതാക്കളായ റിലയന്‍സ് ജിയോ, സാങ്കേതികവിദ്യാ രംഗത്ത് വന്‍ കുതിച്ചുചാട്ടം നടത്തുന്നു. 2026 മാര്‍ച്ച്‌ 31-ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ മാത്രം ജിയോ പ്ലാറ്റ്ഫോംസും അനുബന്ധ കമ്പനികളും ചേര്‍ന്ന് 3,476 പുതിയ പേറ്റന്റുകളാണ് ഫയല്‍ ചെയ്തത്. അതായത്, പ്രതിദിനം ശരാശരി 10 പേറ്റന്റുകള്‍ വീതം. കഴിഞ്ഞ വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പേറ്റന്റ് ഫയലിംഗില്‍ വലിയ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 1,654 പേറ്റന്റുകളും (പ്രതിദിനം 4.5), 2023-24 ല്‍ 1,255 പേറ്റന്റുകളുമായിരുന്നു. ഇതോടെ 2026 മാര്‍ച്ച്‌ 31 വരെയുള്ള കണക്കനുസരിച്ച്‌ ജിയോയുടെ ആകെ പേറ്റന്റ് അപേക്ഷകളുടെ എണ്ണം 6,817 ആയി ഉയര്‍ന്നു.

ഇന്ത്യയില്‍ ഫയല്‍ ചെയ്തത് 2,393 പേറ്റന്റുകളാണ്. വിദേശ രാജ്യങ്ങളില്‍ ഫയല്‍ ചെയ്തതാകട്ടെ 4,424 പേറ്റന്റുകളും. അംഗീകാരം ലഭിച്ചത് 1009 പേറ്റന്റുകള്‍ക്കാണ്. ഇന്ത്യയില്‍ 538ഉം വിദേശത്ത് 471ഉം. 5ജി, 6ജി സാങ്കേതികവിദ്യകള്‍, ലാര്‍ജ് ലാംഗ്വേജ് മോഡല്‍സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഡീപ്പ് ലേണിംഗ്, ബിഗ് ഡാറ്റ, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്, ജിയോബ്രെയിന്‍, ഫിക്‌സഡ് വയര്‍ലെസ് ആക്‌സസ് തുടങ്ങിയ അത്യാധുനിക മേഖലകളിലാണ് ജിയോയുടെ പേറ്റന്റുകള്‍ ഭൂരിഭാഗവും.

റിലയന്‍സിന്റെ ഓയില്‍-ടു-കെമിക്കല്‍സ് വിഭാഗവും പേറ്റന്റ് രംഗത്ത് മികച്ച നേട്ടം കൈവരിച്ചിട്ടുണ്ട്. 2026 മാര്‍ച്ച്‌ 31 വരെയുള്ള കണക്കുകള്‍ പ്രകാരം 55-ലധികം രാജ്യങ്ങളിലായി 2,527 പേറ്റന്റ് അപേക്ഷകളാണ് ഈ വിഭാഗം സമര്‍പ്പിച്ചിട്ടുള്ളത്. ഇതില്‍ 1,177 എണ്ണത്തിന് അംഗീകാരം ലഭിച്ചു. സര്‍ക്കുലര്‍ ഇക്കോണമി, ബയോ-ഇന്നവേഷനുകള്‍, ഗ്രീന്‍ ഹൈഡ്രജന്‍, റെസ്‌പോണ്‍സിബിള്‍ കെമിസ്ട്രി എന്നിവയ്ക്കാണ് ഇതില്‍ മുന്‍ഗണന നല്‍കിയിരിക്കുന്നത്.

ഗവേഷണ-വികസന പ്രവര്‍ത്തനങ്ങള്‍ക്കായി റിലയന്‍സ് ഗ്രൂപ്പ് നടത്തുന്ന നിക്ഷേപത്തില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 2023-24 സാമ്പത്തികവര്‍ഷത്തില്‍ 3643 കോടി രൂപയായിരുന്നു ആര്‍ ആന്‍ഡ് ഡി ചെലവിടല്‍. ഇത് 2024-25 വര്‍ഷത്തില്‍ 4185 കോടി രൂപയായി ഉയര്‍ന്നു. 2025-26 വര്‍ഷത്തില്‍ 4682 കോടി രൂപയിലേക്കാണ് ഇതുയര്‍ന്നത്.

രണ്ട് വര്‍ഷത്തിനിടെ ഗവേഷണ നിക്ഷേപത്തില്‍ 28.5 ശതമാനത്തിന്റെ വളര്‍ച്ചയാണുണ്ടായത്. ഡിജിറ്റല്‍-ഡീപ്‌ടെക് സാങ്കേതികവിദ്യകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച്‌, 5ജി, 6ജി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലകളില്‍ വലിയ മുന്നേറ്റമാണ് ജിയോ പ്ലാറ്റ്ഫോംസ് നടത്തുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Newsthen.com