Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ആക്രമണകാരികളായ തെരുവു നായ്ക്കളെ നിര്‍മിതബുദ്ധിയുടെ സഹായത്തോടെ തേടിപ്പിടിച്ച്‌ ദയാവധം നടപ്പാക്കും. കെഎം ഷാജി

ആക്രമണകാരികളായ തെരുവു നായ്ക്കളെ നിര്‍മിതബുദ്ധിയുടെ സഹായത്തോടെ തേടിപ്പിടിച്ച്‌ ദയാവധം നടപ്പാക്കും. കെഎം ഷാജി

Newsthen.com 3 weeks ago

ന്യൂഡല്‍ഹി: കേരളം അഭിമുഖീകരിക്കുന്ന തെരുവുനായ പ്രശ്നത്തിന് സുപ്രീംകോടതിയുടെ നിർദേശങ്ങളനുസരിച്ച്‌ ദയാവധം ഉള്‍പ്പെടെയുള്ളവ നടപ്പാക്കുമെന്ന് മന്ത്രി കെ.എം.

ഷാജി. ഇത്തരം തെരുവുനായകളെ മനസിലാക്കാൻ നിർമിതബുദ്ധിയുടെ സഹായം തേടുമെന്നും വ്യക്തമാക്കി. കേരള പത്രപ്രവർത്തക യൂണിയൻ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കയായിരുന്നു മന്ത്രി. മനുഷ്യജീവന് ഭീഷണിയാകുന്ന സാഹചര്യങ്ങളില്‍ അപകടകാരികളും അക്രമകാരികളുമായ തെരുവുനായകളെ ദയാവധംചെയ്യാമെന്ന് നേരത്തേ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

അതുപോലെ മാലിന്യസംസ്കരണത്തിനായി മാലിന്യ സംസ്കരണ അതോറിറ്റി രൂപവത്കരിക്കുമെന്നും ഷാജി പറഞ്ഞു. ദുർബലവിഭാഗങ്ങള്‍ക്ക് കിട്ടുന്ന ഫണ്ടുകള്‍ പരിശോധിക്കുന്നതിന് മൂന്നുകേന്ദ്രങ്ങള്‍ സ്ഥാപിക്കും. മുനിസിപ്പാലിറ്റിക്കും കോർപ്പറേഷനും സ്വയം പണം സമ്പാദിക്കാനാവുന്ന വിധം മുനിസിപ്പല്‍ ബോണ്ട് ഉള്‍പ്പെടെ നടപ്പാക്കുന്നത് പരിശോധിക്കും. പഞ്ചായത്തുകളെ നഗരപഞ്ചായത്തുകളായി വർഗീകരിക്കുന്നതും പരിഗണനയിലാണെന്ന് മന്ത്രി പറഞ്ഞു.

ശേഷാദ്രിനാഥനെ വർഗീയവാദിയാക്കുന്നത് സങ്കടകരം ശേഷാദ്രിനാഥനെ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷണറായി നിയമിച്ചതില്‍ മുന്നണിക്കുള്ളില്‍നിന്നുതന്നെ പ്രതിഷേധമുയർന്നതിലും മന്ത്രിയുടെ പ്രതികരണമെത്തി. ശേഷാദ്രിനാഥനെ നിയമിച്ചുകഴിഞ്ഞെന്നും ആ വിഷയം അവസാനിച്ചെന്നും അദ്ദേഹം പറഞ്ഞു. ശേഷാദ്രിനാഥന്റെ ഒരു സംഘി ഇടപെടലെങ്കിലും കാണിച്ചുതരൂ എന്ന് മാധ്യമപ്രവർത്തകരോട് ആവശ്യപ്പെട്ടു. ആ മനുഷ്യനെ എന്നല്ല ഒരു മനുഷ്യനെയും വർഗീയവാദിയാക്കുന്നത് അപകടകരമാണ്. അദ്ദേഹം ഒരു വക്കീലും ജഡ്ജിയുമായിരുന്നു. എല്ലാം പരിശോധിച്ചാണ് അദ്ദേഹത്തെ നിയമിച്ചതെന്നും ഷാജി കൂട്ടിച്ചേർത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Newsthen.com