Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഭാര്യയെ ബസ് കയറ്റിവിട്ട് വീട്ടിലെത്തിയ പിന്നാലെ ഭര്‍ത്താവ് ജീവനൊടുക്കി, വേണുവിനെ കാണാതെ അന്വേഷിച്ച്‌ കിടപ്പുമുറിയിലെത്തിയ മകള്‍ കണ്ടത് കിടപ്പുമുറിയില്‍ തൂങ്ങിയ അച്ഛനെ

ഭാര്യയെ ബസ് കയറ്റിവിട്ട് വീട്ടിലെത്തിയ പിന്നാലെ ഭര്‍ത്താവ് ജീവനൊടുക്കി, വേണുവിനെ കാണാതെ അന്വേഷിച്ച്‌ കിടപ്പുമുറിയിലെത്തിയ മകള്‍ കണ്ടത് കിടപ്പുമുറിയില്‍ തൂങ്ങിയ അച്ഛനെ

Newsthen.com 4 months ago

കാഞ്ഞങ്ങാട്∙ അധ്യാപികയായ ഭാര്യയെ സ്കൂളിലേക്കു പോകാൻ ബസില്‍ കയറ്റിവിട്ടശേഷം വീട്ടിലേക്ക് തിരിച്ചെത്തിയ ഭർത്താവ് തൂങ്ങി മരിച്ചു.

പനത്തടിയിലെ ശങ്കർ ബേക്കറി ആൻഡ് കൂള്‍ബാർ ഉടമയും പൊതുപ്രവർത്തകനുമായ തച്ചറക്കടവിലെ കെ.എൻ. വേണുവാണ് (52) മരിച്ചത്. ഇന്ന് രാവിലെ ഭാര്യയെ വീട്ടില്‍നിന്നു കാറില്‍ പനത്തടി ബസ് സ്റ്റോപ്പിലെത്തിച്ചശേഷമാണ് വീട്ടിലേക്ക് മടങ്ങിയെത്തിയ പാടെ മുകളിലെ നിലയിലേക്ക് കയറിപ്പോവുകയായിരുന്നു.

കുറേ നേരമായിട്ടും വേണുവിനെ കാണാതെ വന്നതോടെ മകള്‍ ചെന്നു നോക്കിയപ്പോഴാണ് കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടൻതന്നെ അയല്‍വാസികളുടെ സഹായത്തോടെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

പനത്തടി വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ യൂണിറ്റ് പ്രസിഡന്റ്, ബളാന്തോട് സ്കൂള്‍ മുൻ പിടിഎ പ്രസിഡന്റ്, കോളിച്ചാല്‍ ലയണ്‍സ് ക്ലബ് ഭാരവാഹി എന്നീ നിലകളില്‍ പ്രവർത്തിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട് അജാനൂർ ഇഖ്ബാല്‍ ഹയർസെക്കൻഡറി സ്കൂള്‍ അധ്യാപിക സരിതയാണ് ഭാര്യ. മക്കള്‍: ശങ്കർ, അഞ്ജന.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Newsthen.com