Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ചതിച്ചല്ലോ പൊന്നേ? പൊടുന്നനെ ഉയര്‍ന്നു പൊങ്ങി സ്വര്‍ണ്ണവില; ഗ്രാമിന് 140 രൂപയും പവന് 1,120 രൂപയുമാണ് വര്‍ധിച്ചത്; ഒരു പവന്  1,05,440 രൂപ

ചതിച്ചല്ലോ പൊന്നേ? പൊടുന്നനെ ഉയര്‍ന്നു പൊങ്ങി സ്വര്‍ണ്ണവില; ഗ്രാമിന് 140 രൂപയും പവന് 1,120 രൂപയുമാണ് വര്‍ധിച്ചത്; ഒരു പവന് 1,05,440 രൂപ

Newsthen.com 2 weeks ago

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയർന്നു. ഇന്ന് കേരള ഗോള്‍ഡ് മെർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട പുതുക്കിയ നിരക്കുപ്രകാരം ഗ്രാമിന് 140 രൂപയും പവന് 1,120 രൂപയുമാണ് വർധിച്ചത്.

ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 13,180 രൂപയായപ്പോള്‍, ഒരു പവന്റെ വില 1,05,440 രൂപയിലെത്തി.

ഇന്നലെ മാത്രം സ്വർണവിലയില്‍ രണ്ട് തവണ വർധനവുണ്ടായിരുന്നു. രാവിലെ വർധനവിന് പിന്നാലെ വൈകീട്ടും ഗ്രാമിന് 135 രൂപയും പവന് 1,080 രൂപയും കൂടി. ഇതോടെ ഇന്നലെ രാവിലത്തെ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരു പവന് ആകെ 2,200 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി സ്വർണവിലയില്‍ വലിയ ചാഞ്ചാട്ടമാണ് തുടരുന്നത്. ഒരു ദിവസം തന്നെ ഒന്നിലധികം തവണ വില മാറുന്നതും ആഭരണം വാങ്ങാൻ പദ്ധതിയിടുന്നവരെയും നിക്ഷേപകരെയും ആശയക്കുഴപ്പത്തിലാക്കുകയാണ്.

കഴിഞ്ഞ ദിവസങ്ങളിലെ സ്വർണവില (ഒരു പവൻ):

ജൂലൈ 2: 1,05,440 രൂപ
ജൂലൈ 1: രാവിലെ 1,03,240 രൂപ | വൈകീട്ട് 1,04,320 രൂപ
ജൂണ്‍ 30: രാവിലെ 1,02,760 രൂപ | ഉച്ചയ്ക്ക് 1,04,160 രൂപ
ജൂണ്‍ 29: 1,04,880 രൂപ
ജൂണ്‍ 28: 1,05,560 രൂപ
ജൂണ്‍ 27: 1,05,560 രൂപ
ജൂണ്‍ 26: രാവിലെ 1,03,840 രൂപ | വൈകീട്ട് 1,04,680 രൂപ
ജൂണ്‍ 25: രാവിലെ 1,02,760 രൂപ | ഉച്ചയ്ക്ക് 1,03,640 രൂപ
ജൂണ്‍ 24: 1,05,840 രൂപ
ജൂണ്‍ 23: 1,07,000 രൂപ
ജൂണ്‍ 22: രാവിലെ 1,07,440 രൂപ | വൈകീട്ട് 1,08,520 രൂപ
ജൂണ്‍ 21: 1,07,120 രൂപ

വിലയിലെ ഈ തുടർച്ചയായ ഏറ്റക്കുറച്ചിലുകള്‍ കാരണം സ്വർണം വാങ്ങാൻ അനുയോജ്യമായ സമയം ഏതാണെന്ന ആശങ്കയിലാണ് ഉപഭോക്താക്കള്‍.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Newsthen.com