Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ജോലി നഷ്ടപ്പെടുമെന്ന ആശങ്ക; കാസര്‍കോട് കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍ ജീവനനൊടുക്കി

ജോലി നഷ്ടപ്പെടുമെന്ന ആശങ്ക; കാസര്‍കോട് കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍ ജീവനനൊടുക്കി

Newsthen.com 6 days ago

കാസർകോട്: കെഎസ്‌ആർടിസി താല്‍ക്കാലിക കണ്ടക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. മുളിയാർ മജക്കാറിലെ യോഗീഷ് എം (41) ആണ് മരിച്ചത്.

18 വർഷമായി കെഎസ്‌ആർടിസിയില്‍ താല്‍ക്കാലിക കണ്ടക്ടറായി ജോലി ചെയ്തുവരികയായിരുന്നു യോഗീഷ്. ജോലി നഷ്ടപ്പെടുമെന്ന ആശങ്ക അദ്ദേഹം പങ്കുവച്ചിരുന്നതായി ബന്ധുക്കളും സഹപ്രവർത്തകരും പറഞ്ഞു. താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടണമെന്ന കോടതി വിധി വരുമെന്ന ഭീതിയും യോഗീഷ് പങ്കുവച്ചിരുന്നതായി സഹപ്രവർത്തകർ പറഞ്ഞു.

മരണകാരണം ജോലി നഷ്ടപ്പെടുമെന്ന ഭീതിയാണെന്നാണ് ബന്ധുക്കളുടെ ആരോപണം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Newsthen.com