Dailyhunt
കേരളത്തില്‍ തൂക്കുമന്ത്രിസഭ!! ബിജെപി മൂന്നു മുതല്‍ 11 സീറ്റുവരെ, എല്‍ഡിഎഫ് 55 മുതല്‍ 73 വരെ. യുഡിഎഫിന് നേരിയ മുൻതൂക്കം. യുഡിഎഫ് 60 മുതല്‍ 78 വരെ സീറ്റുകളും നേടിയേക്കാം- എക്‌സിറ്റ് പോള്‍ ഫലവുമായി ടുഡെയ്‌സ് ചാണക്യ എക്‌സിറ്റ് പോള്‍

കേരളത്തില്‍ തൂക്കുമന്ത്രിസഭ!! ബിജെപി മൂന്നു മുതല്‍ 11 സീറ്റുവരെ, എല്‍ഡിഎഫ് 55 മുതല്‍ 73 വരെ. യുഡിഎഫിന് നേരിയ മുൻതൂക്കം. യുഡിഎഫ് 60 മുതല്‍ 78 വരെ സീറ്റുകളും നേടിയേക്കാം- എക്‌സിറ്റ് പോള്‍ ഫലവുമായി ടുഡെയ്‌സ് ചാണക്യ എക്‌സിറ്റ് പോള്‍

Newsthen.com 2 weeks ago

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ തൂക്കുസഭയ്ക്കുള്ള സാധ്യത പ്രവചിച്ച്‌ ടുഡെയ്‌സ് ചാണക്യ എക്‌സിറ്റ് പോള്‍.

യുഡിഎഫ് 60 മുതല്‍ 78 വരെ സീറ്റുകളും എല്‍ഡിഎഫ് 55 മുതല്‍ 73 വരെ സീറ്റുകളും നേടാമെന്ന് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു. അതേസമയം ബിജെപി 3 മുതല്‍ 11 സീറ്റുകള്‍ വരെ നേടാമെന്നും കൂടാതെ എല്‍ഡിഎഫും യുഡിഎഫും അധികാരത്തിലേറാനുള്ള സാധ്യതയുണ്ടെന്നും എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു.

അതേസമയം കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന എക്‌സിറ്റ് പോളുകളുകളെല്ലാം യുഡിഎഫ് ഭരണത്തിലേറുമെന്നാണ് പ്രവചിച്ചിരുന്നത്. ഇതില്‍ നിന്നു വ്യത്യസ്തമായി എല്‍ഡിഎഫിന് തുടർഭരണസാധ്യത നിലനിർത്തിക്കൊണ്ടുള്ള എക്‌സിറ്റ് പോള്‍ ഫലം ആദ്യമായാണു ഇത്തവണ പുറത്തുവരുന്നത്. എല്‍ഡിഎഫ് 64 സീറ്റുകള്‍ നേടുമെന്നാണ് ടുഡെയ്‌സ് ചാണക്യയുടെ എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നതെങ്കിലും പരമാവധി ഒൻപത് സീറ്റുകള്‍ അധികമായി നേടാനുള്ള സാധ്യതയും പ്രവചിക്കുന്നു. അതായത് എല്‍ഡിഎഫ് 73 സീറ്റുകള്‍ വരെ നേടാമെന്നർഥം. കേവല ഭൂരിപക്ഷം മറികടന്ന് അധികാരത്തിലെത്താനുള്ള സാധ്യതയും ഈ എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു.

എന്നാല്‍ യുഡിഎഫിന് 69 സീറ്റുകളാണ് പ്രവചിക്കുന്നത്. അതേസമയം തന്നെ ഒൻപത് സീറ്റുകള്‍ വരെ പരമാവധി കൂടുതലായി നേടാമെന്നും പ്രവചിക്കുന്നു. അതായത് പരമാവധി യുഡിഫ് 78 സീറ്റുകള്‍ വരെ നേടാം. എൻഡിഎ ഏഴു സീറ്റുകള്‍ നേടുമെന്നുമാണ് പ്രവചനം. നാലുസീറ്റുകളുടെ വ്യത്യാസവും പ്രവചിക്കുന്നു. ആകെ യുഡിഎഫ് 40-43% വരെ വോട്ടുകളും എല്‍ഡിഎഫ് 38-41% വരെ വോട്ടുകളും സമാഹരിക്കുമെന്നും എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു. എൻഡിഎ 20-23% വരെ വോട്ടുകള്‍ നേടാമെന്നുമാണ് പ്രവചനം.

അതുപോലെ അസമിലും പശ്ചിമ ബംഗാളിലും ബിജെപി അധികാരത്തിലെത്തുമെന്നും ടുഡെയ്‌സ് ചാണക്യ എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു. ബംഗാളില്‍ ബിജെപി 181 മുതല്‍ 203 സീറ്റുകളും തൃണമൂല്‍ കോണ്‍ഗ്രസ് 89 മുതല്‍ 111 സീറ്റുകള്‍ വരെയും നേടും. അസമില്‍ ബിജെപി 93 മുതല്‍ 111 വരെ സീറ്റുകളും കോണ്‍ഗ്രസ് 14 മുതല്‍ 32 വരെ സീറ്റുകളും നേടാമെന്നുമാണ് എക്‌സിറ്റ് പോള്‍ പ്രവചനം.

തമിഴ്‌നാട്ടില്‍ ഡിഎംകെ ഭരണത്തിലേറാനുള്ള സാധ്യതയുണ്ടെന്നാണ് പ്രവചനം. ഡിഎംകെ 114 മുതല്‍ 136 വരെ സീറ്റുകള്‍ നേടാം. ടിവികെ 52 മുതല്‍ 74 വരെയും എഐഡിഎംകെ 34 മുതല്‍ 56 വരെ സീറ്റുകളും നേടാം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Newsthen.com