Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കോഴിക്കോട് വിലങ്ങാട് ജനവാസമേഖലയില്‍ കാട്ടുപോത്തിന്റെ ആക്രമണം; കോടതി ജീവനക്കാരന് ദാരുണാന്ത്യം; നാട്ടിലിറങ്ങിയ കാട്ടുപോത്തിനെ തുരത്തുന്നതിനിടെയായിരുന്നു ആക്രമണം

കോഴിക്കോട് വിലങ്ങാട് ജനവാസമേഖലയില്‍ കാട്ടുപോത്തിന്റെ ആക്രമണം; കോടതി ജീവനക്കാരന് ദാരുണാന്ത്യം; നാട്ടിലിറങ്ങിയ കാട്ടുപോത്തിനെ തുരത്തുന്നതിനിടെയായിരുന്നു ആക്രമണം

Newsthen.com 1 week ago

കോഴിക്കോട്: വിലങ്ങാട് ജനവാസമേഖലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. വിലങ്ങാട് വായാട് ഉന്നതി സ്വദേശി സുനിലാണ് മരിച്ചത്.

ചെങ്ങന്നൂർ കോടതിയിലെ ജീവനക്കാരനായിരുന്നു.

ജനവാസമേഖലയില്‍ ഇറങ്ങിയ കാട്ടുപോത്തിനെ നാട്ടുകാർ ചേർന്ന് തുരത്തുന്നതിനിടെയാണ് സുനിലിന് നേരെ ആക്രമണമുണ്ടായത്. കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സുനിലിനെ ഉടൻ കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വിലങ്ങാട് മേഖലയില്‍ കാട്ടുപോത്തിന്റെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ ആരോപിച്ചു. വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാനുള്ള നീക്കത്തിലാണ് പ്രദേശവാസികള്‍.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Newsthen.com