തിരുവനന്തപുരം: മുഖ്യമന്ത്രി ദേശാഭിമാനി മാത്രമേ വായിക്കൂ എന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് മുൻ മന്ത്രി പി. രാജീവ്.
വിഴിഞ്ഞം തുറമുഖ കരാറുമായി ബന്ധപ്പെട്ട് വിഡി സതീശൻ നടത്തിയ പ്രതികരണം മുഖ്യമന്ത്രി സ്ഥാനത്തിന് ചേർന്നതല്ല. അദ്ദേഹം പറഞ്ഞത് കരാർ കൈമാറ്റം സംബന്ധിച്ച് ജൂണ്‍ 5ന് ദേശാഭിമാനിയില്‍ റിപ്പോർട്ട് വന്നതെന്നാണ്. അതിനു മുമ്പ് മറ്റ് മാധ്യമങ്ങളില്‍ പലതും അക്കാര്യം വാർത്തയാക്കിയിരുന്നല്ലോ? അതും കഴിഞ്ഞ സർക്കാർ കൊടുത്തതാണോ? വളരെ അടിസ്ഥാന രഹിതമായ വാദങ്ങളാണ് മുഖ്യമന്ത്രി ഉയർത്തുന്നതെന്നും പി. രാജീവ് പറഞ്ഞു.
വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട ഓഹരി കൈമാറ്റത്തില്‍ കേരളത്തിന്റെ താല്‍പര്യങ്ങള്‍ പൂർണമായി സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം പദ്ധതിയിലെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട എല്ലാ നടപടികളും സംസ്ഥാനത്തിന്റെ അവകാശങ്ങളും താല്‍പര്യങ്ങളും ഉറപ്പാക്കുന്ന രീതിയിലാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കേരളത്തിന് ലഭിക്കേണ്ട അവകാശങ്ങളില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

