Dailyhunt
മുഖ്യമന്ത്രിയുടെ'ഡാഷ് മോനെ' പരാമര്‍ശം കേരളത്തിനാകെ അപമാനകരം; രേവന്ദ് റെഡ്ഡി തമാശയ്ക്ക് ഒരു പരാമര്‍ശം നടത്തിയപ്പോള്‍ അതേതീതിയില്‍ സിനിമാ ഡയലോഗില്‍ തന്നെ പിണറായി വിജയനും മറുപടിയേകാമായിരുന്നു'- കെ. മുരളീധരൻ

മുഖ്യമന്ത്രിയുടെ'ഡാഷ് മോനെ' പരാമര്‍ശം കേരളത്തിനാകെ അപമാനകരം; രേവന്ദ് റെഡ്ഡി തമാശയ്ക്ക് ഒരു പരാമര്‍ശം നടത്തിയപ്പോള്‍ അതേതീതിയില്‍ സിനിമാ ഡയലോഗില്‍ തന്നെ പിണറായി വിജയനും മറുപടിയേകാമായിരുന്നു'- കെ. മുരളീധരൻ

Newsthen.com 2 weeks ago

തിരുവനന്തപുരം: മുഖ്യമന്ത്രി നടത്തിയ 'ഡാഷ് മോനെ' എന്ന പരാമർശം കേരളത്തിനാകെ അപമാനകരമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.

മുരളീധരൻ. തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി ഒരു മലയാള സിനിമാ ഡയലോഗ് തമാശയായി ഉപയോഗിച്ചതിന് മറുപടിയായി, മറ്റൊരു സിനിമാ ഡയലോഗ് ഉപയോഗിച്ച്‌ പിണറായി വിജയന് രാഷ്ട്രീയപരമായി പ്രതികരിക്കാമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അത്തരത്തിലുള്ള സാവധാനവും സംസ്കാരപരവുമായ മറുപടിയായിരുന്നു ഉചിതമെന്നും, മുഖ്യമന്ത്രി ഉപയോഗിച്ച പദപ്രയോഗം യോജിച്ചതല്ലെന്നും മുരളീധരൻ വ്യക്തമാക്കി. ഒരു ഭരണാധികാരിയില്‍ നിന്ന് വിവേകപൂർണമായ പെരുമാറ്റമാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും, ഇത്തരം വാക്കുകള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം കണ്ണൂരില്‍ നടത്തിയ വാർത്താസമ്മേളനത്തിനിടെ, രേവന്ത് റെഡ്ഡിയുടെ വിമർശനങ്ങള്‍ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, 'ഡാഷ് മോനേ രേവന്താ, മറുപടി വരുന്നുണ്ട്' എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

തിരഞ്ഞെടുപ്പുകളില്‍ അടിയൊഴുക്കുകള്‍ സാധാരണമായ കാര്യമാണ്. എന്നാല്‍ അവയെ നേരിടാനുള്ള ശക്തിയും സ്ഥിരതയും വേണമെന്നും മുരളീധരൻ പറഞ്ഞു. വട്ടിയൂർക്കാവില്‍ സിപിഎം-ബി.ജെ.പി മത്സരം എന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും, അത് കേട്ട് ബിജെപി പ്രവർത്തകർ പോലും അത്ഭുതപ്പെടുമെന്നും അദ്ദേഹം പരിഹസിച്ചു. ഏപ്രില്‍ ഒന്നിനായിരുന്നെങ്കില്‍ ഈ തമാശ ആസ്വദിക്കാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Newsthen.com