തിരുവനന്തപുരം: നോക്കുകൂലി സര്‍ക്കാര്‍ അംഗീകരിക്കുന്നില്ലെന്ന് മന്ത്രി വി.ശിവന്‍കുട്ടി . നോക്കുകൂലി ആവശ്യപ്പെട്ടവര്‍ക്കെതിരെ നിയപരമായ നടപടിയുണ്ടാകും.
കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.സംഭവത്തില്‍ ലേബര്‍ കമ്മീഷണറോട് റിപ്പോര്‍ട്ട് തേടിയെന്ന് മന്ത്രി പറഞ്ഞു.
മര്‍ദ്ദനമേറ്റതിന് പിന്നാലെ വീട് പണിക്ക് സ്റ്റോപ്പ് മെമ്മോ നല്‍കുമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഭീഷണിപ്പെടുത്തിയെന്ന് കരാറുകാരന്‍ ഇന്നും ആവര്‍ത്തിച്ചു. എന്നാല്‍ ഭീഷണിപ്പെടുത്തിയില്ലെന്നും അനുമതിയില്ലാതെയും റോഡ് കയ്യേറിയുമാണ് നിര്‍മ്മാണമെന്നും പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വിശദീകരിച്ചു
നോക്കുകൂലി സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ തൊഴിലാളി സംഘടനകളുടെ യോഗം വിളിച്ച് ചേര്‍ക്കുമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. എന്നാല്‍ തിരുവനന്തപുരം പോത്താന്‍കോട് നോക്കുകൂലി നല്‍കാത്തതിന്റെ പേരില്‍ തൊഴിലാളി സംഘടനകള്‍ മര്‍ദിച്ചു എന്ന പരാതിയെക്കുറിച്ച് അന്വേഷിച്ചിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

