ഒരു കൂട്ടം മാധ്യമപ്രവർത്തകർ പൊതുമരാമത്ത് വകുപ്പ് മന്ത്രി സ:മുഹമ്മദ് റിയാസിന്റെ പിന്നാലെയുണ്ട്.
ഊണിലും,ഉറക്കത്തിലും അവർക്ക് ചിന്ത റിയാസിനെ കുറിച്ചാണ്.
റിയാസിനെ ടാർജ്ജറ്റ് ചെയ്ത് പ്രവർത്തിക്കാൻ വേണ്ടി മാത്രം അസൈൻ ചെയ്യപ്പെട്ട മാപ്രകള്‍ പോലുമുണ്ട് ഇന്ന് കേരളത്തില്‍.
കാര്യം മറ്റൊന്നുമല്ല.
പൊതുമാരമത്ത് വകുപ്പ് അത്ര മാത്രം കൃത്യതയോടെ,ഊർജ്ജ്വസ്വലതയോടെ ഇന്നിവിടെ പ്രവർത്തിക്കുന്നുണ്ട്.
മുൻപെങ്ങുമില്ലാത്തവിധം നിരവധി വികസന പദ്ധതികള്‍ പൊതുമരാമത്ത് വകുപ്പും,ടൂറിസം വകുപ്പും ഇന്ന് നടപ്പിലാക്കി വരുന്നുണ്ട്.നമ്മുടെ നാടിന്റെ മുഖഛായ തന്നെ മാറ്റിയെഴുതാൻ കഴിയുന്ന പ്രോജക്ടുകള്‍ ഇന്നിവിടെ നടപ്പിലാക്കപ്പെടുന്നുണ്ട്.ജനങ്ങള്‍ക്ക് ഏറ്റവുമധികം നേരിട്ട് അനുഭവിച്ചറിയാൻ കഴിയുന്ന വികസന പദ്ധതികള്‍ സ്വാഭാവികമായും പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ടാണ്.
ആ ഗൗരവത്തോടെ തന്നെ പൊതുമാരാമത്ത് വകുപ്പ് മുഹമ്മദ് റിയാസ് കൈകാര്യം ചെയ്യുന്നുണ്ട്.
വിദേശ-ആഭ്യന്തര ടൂറിസ്റ്റുകളുടെ ഇഷ്ടസ്ഥലമായി ഇന്ന് കേരളം മാറിയിരിക്കുന്നു.അതിന്റെ പിന്നിലും മുഹമ്മദ് റിയാസിന്റെ കഠിനാധ്വാനമുണ്ട്.
ഇതൊക്കെ എങ്ങനെയെങ്കിലും തകർക്കണം.മുഹമ്മദ് റിയാസിന്റെ ഗ്രാഫ് താഴെ പോകണം.ഇതൊക്കെയാണ് ഈ "സ്പോർണ്‍സേർഡ് മാധ്യമവ്യഗ്രതയുടെ" പിന്നില്‍.
ഇത്തരം മാപ്രകള്‍ക്ക് തെറ്റിപ്പോയിട്ടുണ്ട്.അയാളുടെ പേര് മുഹമ്മദ് റിയാസ് എന്നാണ്.സഖാവ് മുഹമ്മദ് റിയാസ്.നിങ്ങളുടെ ഏറിലൊന്നും റിയാസ് വീഴില്ല.
"ഉന്നാല്‍ മുടിയാത് തമ്ബീ"..
പി.വി.അൻവർ എംഎല്‍എ

